topbanner
Tuesday January 23rd, 2018 - 11:41:am
topbanner

പാക് ഭീകര സംഘടനകളെ രാജ്യ സ്‌നേഹികളെന്ന് വിളിച്ച് മുഷ്‌റഫ്

suji
പാക് ഭീകര സംഘടനകളെ രാജ്യ സ്‌നേഹികളെന്ന് വിളിച്ച് മുഷ്‌റഫ്

പാക് സുരക്ഷയ്ക്കായി ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ ത്വയിബ, ജമാഅത് ഉദ് ദവഅ് എന്നിവയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍ ഇ ത്വയിബ, ജമാഅത് ഉദ് ദവ എന്നീ സംഘടനകള്‍ രാജ്യസ്‌നേഹികളാണെന്നും മുഷറഫ് പറഞ്ഞു.

ഇരു സംഘടനകള്‍ക്കും വലിയ ജനപിന്തുണയുണ്ട്. പാക്കിസ്ഥാനുവേണ്ടി കാശ്മീരില്‍ സ്വന്തം ജീവിതംപോലും ഉപേക്ഷിച്ചവരാണ് അവര്‍. അവര്‍ നല്ലവരാണ്. ഇരു സംഘടനകളും ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാനാകില്ലെന്നും പര്‍വേസ് മുഷ്‌റഫ് വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിനെതിരെ താന്‍ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയെ ഉപയോഗിച്ചിട്ടുണ്ടെന്ന് മുഷറഫ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ലഷ്‌കറെ ത്വയ്ബയുടെ ആരാധകനാണ് താനെന്നും മുഷറഫ് ഒരഭിമുഖത്തില്‍ പറഞ്ഞു. പാക്കിസ്ഥാനിലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പാക്ക് പ്രസിഡന്റ് പര്‍വ്വേസ് മുഷറഫിന്റെ വിവാദ വെളിപ്പെടുത്തല്‍ .

പ്രസിഡന്റായിരുന്നപ്പോള്‍ ഹാഫിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഷറഫ് വെളിപ്പെടുത്തിയിരുന്നു. 2008 ലെ മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയിദെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെ എതിര്‍ത്തു മുഷ്‌റഫ് രംഗത്തെത്തിയിരുന്നു.

 

 

English summary
Pervez Musharraf hails LeT JuD terrorists as patriotic
topbanner topbanner

More News from this section

Subscribe by Email