topbanner
Thursday November 23rd, 2017 - 6:33:pm
topbanner
Breaking News

തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന്​ പാകിസ്​താന്​ പിന്തുണയെന്ന്​ ചൈന

suvitha
തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന്​ പാകിസ്​താന്​ പിന്തുണയെന്ന്​ ചൈന

ബീജിങ്​: തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന്​ പാകിസ്​താന്​ പിന്തുണയുമായി​ ചൈന. പാകിസ്​താന്‍ ബന്ധത്തില്‍ നിലവിലെ നയം തന്നെ പിന്തുടരുമെന്നും ചൈന വ്യക്​തമാക്കി. മേഖലയിലെ വിവിധ പ്രശ്​നങ്ങളെ ചൈനയും പാകിസ്​താനും ഒന്നിച്ച്‌​ എതിര്‍ക്കുമെന്നും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന്​ പാകിസ്​താന്​ ഏല്ലാ വിധ പിന്തുണയും നല്‍കുമെന്നും ചൈന വ്യക്​തമാക്കി.

പാകിസ്​താന്‍ വിദേശകാര്യ മന്ത്രി കവാജ ആസിഫ്​ ബീജിങ്ങിലെത്തി ചര്‍ച്ചകള്‍ നടത്തിയതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ചൈന രംഗത്തെത്തതിയിരിക്കുന്നത്​. പാക്​ മ​ന്ത്രിയുടെ സന്ദര്‍ശനത്തിന്​ പിന്നാലെ ചൈനയും പാകിസ്​താനും ദീര്‍ഘകാല പങ്കാളികളാണെന്നും ചൈന വിദേശകാര്യ വക്​താവ്​ വ്യക്​തമാക്കിയിരുന്നു. അതേ സമയം, തീവ്രാദത്തെ ശക്​തമായി അപലപിച്ച്‌​ ബ്രിക്​സ്​ സമ്മേളനം പ്രസ്​താവന ഇറക്കി. ​​തീവ്രാദ സംഘടനകളുടെ പ്രവര്‍ത്തികളെ സംബന്ധിച്ചും മേഖലയിലെ സുരക്ഷയെ കുറിച്ചും ബ്രിക്​സ്​ പുറത്തിറക്കിയ പ്രസ്​താവനയില്‍ പരാമര്‍ശമുണ്ട്​.

Read more topics: Pakistan, fight, terrorism, china,
English summary
Pakistan is backing Pakistan to fight terrorism
topbanner topbanner

More News from this section

Subscribe by Email