Friday July 20th, 2018 - 2:06:pm
topbanner
Breaking News

അവാമി നാഷണല്‍ പാര്‍ട്ടിയുടെ യോഗത്തിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു.

renjini
 അവാമി നാഷണല്‍ പാര്‍ട്ടിയുടെ യോഗത്തിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു.

പെഷവാര്‍: അവാമി നാഷണല്‍ പാര്‍ട്ടിയുടെ യോഗത്തിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയാണ് അവാമി നാഷണല്‍ പാര്‍ട്ടി. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

.2013ലെ തിരഞ്ഞെടുപ്പിലും അവാമി നാഷണല്‍ പാര്‍ട്ടിക്ക് നേരെ താലിബാന്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു ചാവേര്‍ ആക്രമണത്തില്‍ എ എന്‍ പി നേതാവ് ബഷീര്‍ ബിലൗര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഹാറൂണ്‍ ബിലൗറും കൊല്ലപ്പെട്ടു.പെഷവാറിലായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്.

അന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ആക്രമണങ്ങളില്‍ ആദ്യത്തേതായാണ് ഇതിനെ കണക്കാക്കുന്നത്.

Read more topics: Pakistan, Suicide, Bomb, blast 
English summary
12 people were killed in the suicide attack when the Awami National Party was meeting.
topbanner

More News from this section

Subscribe by Email