Tuesday July 23rd, 2019 - 9:24:pm
topbanner
topbanner

2016 അവസാനത്തോടെ തീവ്രവാദം തുടച്ചു നീക്കുമെന്ന് പാക് സൈനിക തലവന്‍

NewsDesk
2016 അവസാനത്തോടെ തീവ്രവാദം തുടച്ചു നീക്കുമെന്ന് പാക് സൈനിക തലവന്‍

ഇസ്ലാമാബാദ്: ഈ വര്‍ഷത്തോടെ  രാജ്യത്തുനിന്നും തീവ്രവാദം തുടച്ചുനീക്കുമെന്ന് പാക് സൈനിക തലവന്‍ റഹീല്‍ ഷരീഫ്. ഭീകരരെ തുടച്ചു നീക്കുന്നതിനായി പാക് സൈന്യത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദവും അഴിമതിയും കുറ്റകൃത്യവും തമ്മില്‍ പരസ്പര ബന്ധമുണ്ട്.

ഈ കണ്ണിയിലെ എല്ലാ ബന്ധങ്ങളെയും തകര്‍ക്കും. പുതുവര്‍ഷം ദേശിയ ഐക്യദാര്‍ഢ്യത്തിന്റെ വര്‍ഷമായിരിക്കും. സമാധാനവും നീതിയും പിറക്കുന്നതിന് രാജ്യം സാക്ഷിയാകുമെന്നും ഷരീഫ് കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ ഭീകര പ്രവര്‍ത്തനം അടിച്ചമര്‍ത്തണമെങ്കില്‍ എല്ലാ നെഗറ്റീവ് ശക്തികളേയും രാജ്യത്തില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. 

English summary
Pakistan Army Chief Says Terrorists Will Be Vanquished From Country In 2016
topbanner

More News from this section

Subscribe by Email