Monday November 19th, 2018 - 4:24:am
topbanner

ഭൂകമ്പം; ഉത്തരകൊറിയ അണുപരീക്ഷണം നടത്തി

NewsDesk
ഭൂകമ്പം; ഉത്തരകൊറിയ അണുപരീക്ഷണം നടത്തി

ടാക്കിയോ: അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം. അണു പരീക്ഷണത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.

ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷണം നടത്തിയതെന്നും പരീക്ഷണം വിജയകരമായി നടത്താന്‍ സാധിച്ചെന്നും ഉത്തരകൊറിയ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാവിലെ പത്തിനാണ് ബോംബ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

വടക്കന്‍ കൊറിയയിലെ ആണവായുധ പരീക്ഷണ കേന്ദ്രത്തിലേക്ക് പുതിയതായി ഒരു തുരങ്കം നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചിരുന്നതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു.

ഇതു നാലാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. ആണവ പരീക്ഷണം നടത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

English summary
North Korea says it has conducted hydrogen bomb test
topbanner

More News from this section

Subscribe by Email