Tuesday February 19th, 2019 - 12:20:am
topbanner

ടണല്‍ തകര്‍ന്ന് 200 മരണം ; ഹ്രൈഡജന്‍ ബോംബ് നിര്‍മ്മാണത്തിന്റെ ' ആദ്യ തിരിച്ചടി' ഉത്തരകൊറിയയ്ക്ക് തന്നെ

suji
ടണല്‍ തകര്‍ന്ന് 200 മരണം ; ഹ്രൈഡജന്‍ ബോംബ് നിര്‍മ്മാണത്തിന്റെ ' ആദ്യ തിരിച്ചടി' ഉത്തരകൊറിയയ്ക്ക് തന്നെ

ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടങ്ങവേ ആദ്യ തിരിച്ചടി ഉത്തര കൊറിയയ്ക്ക് തന്നെ കിട്ടി.

ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണ മേഖലയായ പ്യൂഗെരിയില്‍ ടണല്‍ തകര്‍ന്നുവീണ് 200 പേര്‍ കൊല്ലപ്പെട്ടു.നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ടണലാണ് തകര്‍ന്നുവീണത്.ഉത്തരകൊറിയയിലെ വക്താക്കളെ ഉദ്ധരിച്ച് ജാപ്പനീസ് ചാനലായ ആഷി ടെലിവിഷനാണ് സംഭവം പുറത്തുവിട്ടത്.ആദ്യമുണ്ടായ അപകടത്തില്‍ നൂറു പേര്‍ കൊല്ലപ്പെട്ടു.പിന്നീട് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും ടണല്‍ തകര്‍ന്ന് മരണസംഖ്യ 200 ആയി.
ഉത്തര കൊറിയ സെപ്തംബര്‍ 3ന് നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.ആറ്റംബോംബിനേക്കാള്‍ ആറിരട്ടി പ്രഹരശേഷിയുള്ള ഹ്രൈഡജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്തംബറില്‍ പരീക്ഷിച്ചത്.ഉത്തര കൊറിയയുടെ ആറാമത്തെ ആണവായുധ പരീക്ഷണമായിരുന്നു ഇത്.ടണലില്‍ ഉണ്ടാക്കിയ ബലക്ഷമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.ഈ പ്രദേശങ്ങളില്‍ വ്യാപക ഭൂമികുലുക്കവും വിള്ളലുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട് .മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല.

 

Viral News

Read more topics: North Korea, nuclear tunnel ,death
English summary
North Korea nuclear tunnel collapses ‘killing at least 200 people’
topbanner

More News from this section

Subscribe by Email