Thursday November 15th, 2018 - 4:21:pm
topbanner

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

NewsDesk
ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള സോഫ്‌റ്റ്വെയര്‍ കമ്പനിയായ സെനിഫിറ്റിസ് അവരുടെതന്നെ തൊഴിലാളികളെക്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. വിഷയം മറ്റൊന്നുമല്ല, ഓഫീസില്‍ വച്ചുള്ള സെക്‌സ് തന്നെയാണ്. ആരംഭിച്ചിട്ട് വെറും മൂന്ന്വര്‍ഷംകൊണ്ട് മാത്രം 4.5 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയ കമ്പനിയായ സെനിഫിറ്റിസ് ഇന്ന്, തൊഴിലാളികളുടെ മദ്യപാനവും ലൈംഗീകപ്രവര്‍ത്തികളും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

ഇതിനെല്ലാം പരിഹാരമെന്ന് നിലക്ക് ഏഫീസില്‍ വച്ച് മദ്യപാനത്തിനും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെനിഫിറ്റ്‌സിന്റെ വര്‍ക്ക്‌പ്ലേയ്‌സ് സര്വീസ് ഡയറക്ടറായ എമിലി ആണ് നിരധനമുള്ള കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് ഇമെയിലുകള്‍ അയച്ചത്.

തൊഴിലാളികള്‍ ഓഫീസില്‍ വച്ച് സെക്‌സില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തും അപരിഷ്‌കൃതമാണെന്നാണ് ഇവരുടെ വാദം. ബില്‍ഡിങ്ങിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍ ഈ വിഷയം പലപ്പോഴായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കോണിപ്പടികളാണ് കൂടുതലായി ഇത്തരം പ്രവര്‍ത്തികള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. സിഗരറ്റുകുറ്റികളും ബിയര്‍കുപ്പികളും ഉപയോഗശേഷം ഇവിടെ കളഞ്ഞുപോകാറുമുണ്ട്.

ഇതിനെല്ലാം പുറമെ ഉപയോഗിച്ച കോണ്ടം പോലും മറ്റുള്ള ക്ലീനിങ് സ്റ്റാഫുകളും കളയേണ്ട അവസ്ഥയാണ്. അതുകൊണ്ടുകൊണ്ടെല്ലാമാണ് മാനേജ്‌മെന്റെ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. എമിലി പറയുന്നു.
ഭക്ഷണം കഴിക്കാനോ പുകവലിക്കാനോ മദ്യപിക്കാനോ സെക്‌സിനായോ ഇവിടം ഉപയോഗിക്കരുത്. കമ്പനിയുടെ പോളിസികള്‍ പാലിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. അവര്‍ പറയുന്നു.

സെനിഫിറ്റിസിന്റെ പുതിയ ചീഫായ ഡേവിഡ് സാക്കസാണ് നിരോധനമുള്ള കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ തൊഴിലാളികളുടെ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.

'രാജേഷ് പിള്ള ജങ്ക് ഫുഡിന്റെ രക്തസാക്ഷി; ദിവസം 30 പെപ്‌സിവരെ കഴിച്ചു'

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ട്രാഫിക് സിനിമ ഇസ്ലാം വിരുദ്ധം; രാജേഷ് പിള്ളയെ അവഹേളിച്ച് മതഭ്രാന്തന്‍

Read more topics: sex, tips, malayalam
English summary
No sex in the office Billion-dollar San Francisco startup has to ban rowdy employees from drinking, smoking and having sexual liaisons on its premises
topbanner

More News from this section

Subscribe by Email