Wednesday February 20th, 2019 - 7:17:pm
topbanner

പത്താന്‍കോട്ട് ഭീകരാക്രമണം പാക്കിസ്ഥാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

NewsDesk
 പത്താന്‍കോട്ട് ഭീകരാക്രമണം പാക്കിസ്ഥാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഇസ്‌ലമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഉത്തരവിട്ടു. ഇന്ത്യ നല്‍കിയ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അഫ്താബ് സുല്‍ത്താനു കൈമാറിയതായും പാക്കിസ്ഥാന്‍ അറിയിച്ചു. 

തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ തയാറാണെന്നു നവാസ് ഷരീഫ് പറഞ്ഞു. വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ ഒരു പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം മോശമായ ഇന്ത്യ-പാക് ബന്ധം പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിനും ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും മുന്‍കൈയെടുക്കാന്‍ പാക് സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവയോടു ഷരീഫ് നിര്‍ദേശിച്ചു.

പത്താന്‍കോട്ട് ആക്രമണത്തെ അപലപിക്കുന്നതായും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ആവര്‍ത്തിക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിതല ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്‍ വീണ്ടും ഉന്നതതല യോഗം വിളിച്ചത്.

Viral News

English summary
Nawaz sharif terrorism afflicting our region
topbanner

More News from this section

Subscribe by Email