Sunday September 23rd, 2018 - 11:46:pm
topbanner

മകള്‍ മോഡലിങ് ചെയ്യുന്നത് ഇഷ്ടമല്ല ; കരിയര്‍ തകര്‍ക്കാര്‍ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍ നശിപ്പിച്ചു

suji
മകള്‍ മോഡലിങ് ചെയ്യുന്നത് ഇഷ്ടമല്ല ; കരിയര്‍ തകര്‍ക്കാര്‍ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍ നശിപ്പിച്ചു

മകളുടെ ജോലിയോട് താല്‍പര്യമില്ലാത്ത അച്ഛന്‍ മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും നശിപ്പിച്ചു. മോഡലിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ട് അച്ഛന്‍ രവീന്ദ്ര പാട്ടീല്‍ നശിപ്പിച്ചു. 27 കാരിയായ മകളുടെ കരിയര്‍ ഉപേക്ഷിക്കാനായിരുന്നു ശ്രമം.

അമേരിക്കയിലെ ടെക്‌സാസില്‍ 19 ാം വയസു മുതല്‍ മോഡലായി ജോലി ചെയ്തു വരികയായിരുന്നു ശീതള്‍. അച്ഛന്‍ രവീന്ദ്ര പാട്ടീലിനു രോഗമാണെന്ന വിവരം അറിഞ്ഞ് നാട്ടിലെത്തിയ വേളയിലായിരുന്നു പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍ കീറികളഞ്ഞത്.

തിരികെ ടെക്‌സാസിലേക്ക് പോകാനായി ഒരുങ്ങുമ്പോഴാണ് അച്ഛന്‍ പാസ്‌പോര്‍ട്ട് നശിപ്പിച്ചത്. തങ്ങളുടെ വിശ്വാസത്തിനു എതിരാണ് മോഡലിംഗ് എന്ന പേരിലായിരുന്നു പാസ്‌പോര്‍ട്ട് നശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ശീതള്‍ പൊലീസിനു പരാതി നല്‍കി. ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടും ശീതള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് നശിപ്പിക്കപ്പെട്ട വിവരം ശീതള്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ വെരിഫേക്കഷനു ശേഷം നാലു മണിക്കൂര്‍ കൊണ്ട് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് അധികൃതര്‍ തപാല്‍ വഴി എത്തിച്ചു.സംഭവം വിവാദമായതോടെ താന്‍ മകളുടെ കരിയറിന് എതിരല്ലെന്നു രവീന്ദ്ര പാട്ടീല്‍ പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യം കാരണമാണ് മകളുടെ പാസ്‌പോര്‍ട്ട് നശിപ്പിച്ചത്. മകള്‍ തങ്ങളുടെ കൂടെ താമസിക്കണമെന്നാണ് ആഗ്രഹമെന്നും രവീന്ദ്ര പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദ്ര പാട്ടീലിനെതിരെ പാസ്‌പോര്‍ട്ട് നശിപ്പിച്ചതിനു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

Read more topics: model, passport, father
English summary
Model stranded after father tears her passport
topbanner

More News from this section

Subscribe by Email