Sunday September 23rd, 2018 - 2:19:am
topbanner

അഭയാര്‍ത്ഥികളെക്കുറിച്ച് മലാലയുടെ പുതിയ പുസ്തകം; വി ആര്‍ ഡിസ്‌പ്ലേസ്ഡ്

rajani v
അഭയാര്‍ത്ഥികളെക്കുറിച്ച് മലാലയുടെ പുതിയ പുസ്തകം; വി ആര്‍ ഡിസ്‌പ്ലേസ്ഡ്

ന്യൂയോര്‍ക്ക്: സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായി അഭയാര്‍ത്ഥികളെക്കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പണിപ്പുരയില്‍. 'വി ആര്‍ ഡ്‌സ്‌പ്ലേസ്ഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് പുസ്തകം പ്രസിദ്ധീകരിക്കും.

സ്വന്തം വീടും നാടും സമുദായവും നഷ്ടമാകുന്ന അവസ്ഥയെക്കുറിച്ചാണ് പുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതെന്ന് മലാല വ്യക്തമാക്കി. ലിറ്റില്‍ ബ്രൗണ്‍ ബുക്‌സ് ഫോര്‍ യംഗ് റീഡേഴ്‌സിനാണ് പുസ്തകത്തിന്റെ പകര്‍പ്പാവകാശം.

അഭയാര്‍ത്ഥിയാക്കപ്പെട്ട സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മലാല പരിചയപ്പെട്ട വ്യക്തികളുടെയും അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് പുസ്തകം ഒരുക്കുന്നത്.

Read more topics: MALALA YUSAFSHA, NEW TEXT
English summary
MALALA YUSAFSHA NEW TEXT
topbanner

More News from this section

Subscribe by Email