topbanner
Tuesday September 26th, 2017 - 2:09:am
topbanner

ആഡംബരത്തിന്റെ അവസാന വാക്ക്: സ്വർണത്തിൽ ഭവനമൊരുക്കി ഒരു രാജാവ്

suvitha
ആഡംബരത്തിന്റെ അവസാന വാക്ക്: സ്വർണത്തിൽ ഭവനമൊരുക്കി ഒരു രാജാവ്

ആഡംബര ഭവനങ്ങൾ ഒരുക്കി അതിൽ താമസിക്കുന്നവരുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ തന്റ വീടിന്റെ ആഡംബരത്തിന് വേണ്ടി സ്വർണം പോലും ഉപയോ​ഗിച്ച ഒരാളുടെ കഥയാണിത്. ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരത്തിന്റെ സവിശേഷതകൾ അത്രത്തോളം ഉണ്ട്. 2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. വീടിന്റെ വിലയും 1.4 ബില്യണ്‍ ഡോളര്‍. അതായത് 8964 കോടി രൂപയാണ്. കിടപ്പുമുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയിലറ്റും വരെ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്.

ഒരു കുടുംബത്തിന് താമസിക്കാന്‍ വേണ്ടി നിര്‍മിച്ച വീടുകളില്‍ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 മുറികളാണ് ഈ വീടിനുള്ളത്. വീട് എന്ന് വാക്ക് തികച്ചും നാണിക്കുന്ന വിധത്തിൽ, അതായത് കൊട്ടാരം എന്ന് തന്നെയാണ് ഇതിന് ചേരുന്ന ഏറ്റവും വിശേഷണവും. 1788 മുറികള്‍ക്ക് പുറമെ 257 ബാത്ത്‌റൂമുകള്‍, 110 കാര്‍ ഗ്യാരേജുകള്‍, അഞ്ചു സ്വിമ്മിംഗ് പൂളുകള്‍ എന്നിങ്ങനെ നീളുന്നു വീടിന്റെ ഘടന.

1500 പേർക്ക് സുഖമായി ഒരേ സമയം ഇവിടെ താമസിക്കാം. 600 റോള്‍സ് റോയിസ് കാറുകള്‍ ഇവിടത്തെ സുല്‍ത്താന്റെ ശേഖരത്തിലുണ്ട്. ഇത് കൂടാതെ 450 ഫെരാരി കാറുകളും അകം മൊത്തം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ജംബോ ജെറ്റ് വിമാനവും ഇദ്ദേഹത്തിനുണ്ട്. ബ്രൂണയ് രാജാവിന്റെ വാഹനകമ്പം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. സുല്‍ത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടന്നിരുന്നു. ചടങ്ങുകളുടെ പല ഫോട്ടോകളും പുറത്തുവന്നതോടെയാണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. 

English summary
Last word of luxury; In a golden house home was a king
topbanner topbanner

More News from this section

Subscribe by Email