Tuesday February 19th, 2019 - 12:38:am
topbanner

ഇന്ത്യാ-ന്യൂസിലന്‍ഡ് ബന്ധം മെച്ചപ്പെട്ടെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

sdk
ഇന്ത്യാ-ന്യൂസിലന്‍ഡ് ബന്ധം മെച്ചപ്പെട്ടെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യാ-ന്യൂസിലന്‍ഡ് ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമായി. ലോകത്തെ തന്നെ ഏറ്റവും മനോഹരവും മികച്ചതുമായ രാജ്യാന്തര വിമാനത്താവളമാണ് കൊച്ചിയിലേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിന് ഇത് കരുത്തേകും. ന്യൂസിലന്‍ഡിലെ രാജ്യാന്തര പൈലറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കാവുന്നതാണെന്നും ജോണ്‍ കീ പറഞ്ഞു.

വൈകിട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുള്ള, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എ.എം ഷബീര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന പുതിയ ഇന്റര്‍നാഷനല്‍ ടെര്‍മിനല്‍ ടി ത്രി അദ്ദേഹം സന്ദര്‍ശിച്ചു. ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് കണ്‍വയര്‍ ബെല്‍റ്റുകളും എക്‌സ്‌റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ജോണ്‍ കീ എത്തിയത്.

 

എന്റെ ഭര്‍ത്താവ് പലരുടെയും അടുത്തുപോകും: യൂത്ത് കോണ്‍ഗ്രസ് നേതാവിന് യുവതിയുടെ പച്ചത്തെറി

ശമ്പളം കൂടിയപ്പോള്‍ ലാവണം മാറിയവര്‍; കേരളത്തിലെ ചാനലുകളില്‍ അംബാനിഫിക്കേഷന്‍ വിജയിക്കുമോ?

Viral News

Read more topics: Kochi, newzealand,statement
English summary
Kochi, newzealand, PM, statement
topbanner

More News from this section

Subscribe by Email