Friday November 16th, 2018 - 2:34:am
topbanner

കേരളത്തിലുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ

RA
കേരളത്തിലുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: കേരളത്തെ തകർത്തെറിഞ്ഞ പ്രളയവും ലോകം കണ്ട സമീപകാല പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുന്നത് ചെലവേറിയ കാര്യമല്ലെന്നും ഏറ്റവും ചൂട് കൂടിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

അതുകൊണ്ട്തന്നെ കാലാവസ്ഥാ വ്യതിയാനം തടയാന്‍ ലോക രാജ്യങ്ങള്‍ രംഗത്തെത്തണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് നിര്‍ദ്ദേശിച്ചു. ഇത്തരം കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാത്തത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയമെന്ന് ലോക കാലാവസ്ഥാനിരീക്ഷണ സംഘടനയുടെ യോഗത്തില്‍ ഗുട്ടറസ് പറഞ്ഞു.

Read more topics: KERALA, WEATHER, CHANGE
English summary
KERALA WEATHER CHANGE
topbanner

More News from this section

Subscribe by Email