Tuesday September 25th, 2018 - 12:43:pm
topbanner

ജെയ്‌ഷെ മുഹമ്മദ് തലവന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്

NewsDesk
ജെയ്‌ഷെ മുഹമ്മദ് തലവന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ അറസ്റ്റിലായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ സഹോദരനായ റൗഫും പിടിയിലായതായാണ് റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മസൂദ് നയിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദാണെന്നുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്രവാദികളെയും പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്. ജെയ്‌ഷെ മുഹമ്മദിന്റെ ഓഫീസ് സീല്‍ വെക്കുകയും ചെയ്തു. വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടപടി തുടങ്ങിയതിന്റെ സൂചനയാണ് തീവ്രവാദികളുടെ അറസ്റ്റ്. അതേസമയം, ഭീകരാക്രമണം അന്വേഷിക്കുന്ന പാക്ക് സംഘം ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.ഇന്ത്യ-പാക്ക് സെക്രട്ടറി തല ചര്‍ച്ചകള്‍ നീട്ടിവയ്ക്കുന്നതിന് തീരുമാനമായി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് സൂചന. പാക്കിസ്ഥാന് അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

English summary
Jaish-e-Mohammad chief Maulana Masood Azhar
topbanner

More News from this section

Subscribe by Email