Wednesday December 19th, 2018 - 2:58:am
topbanner

ഞങ്ങളും മനുഷ്യരാണ്; കൊടിവീശി ആഘോഷിച്ച് സൗദി സ്ത്രീകള്‍ ഫുട്‌ബോള്‍ കാണാനെത്തി

suji
 ഞങ്ങളും മനുഷ്യരാണ്; കൊടിവീശി ആഘോഷിച്ച് സൗദി സ്ത്രീകള്‍ ഫുട്‌ബോള്‍ കാണാനെത്തി

സ്ത്രീകള്‍ക്ക് കൂടുതല്‍ പൗരാവകാശങ്ങള്‍ അനുവദിച്ച സൗദി ഭരണകൂടത്തിന്റെ തണലില്‍ സ്ത്രീകള്‍ ആദ്യമായി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനെത്തി. റിയാദിലെ സ്‌റ്റേഡിയത്തിലാണ് വനിതാ ആരാധകര്‍ ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനെത്തിയത്. ഫാമിലി സെക്ഷനുകളിലാണ് സ്ത്രീകള്‍ക്ക് ഇരിക്കാന്‍ അവസരം നല്‍കിയത്.

ആദ്യമായി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ സൗദി സ്ത്രീകളുടെ ഹൃദ്യമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനുവരിയിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ രാജകുടുംബം തീരുമാനിച്ചത്. ഇതില്‍ ഒന്നായിരുന്നു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം.

'ഇതിനര്‍ത്ഥം ഞങ്ങളും മനുഷ്യരാണെന്നാണ്', റിയാദില്‍ ഡെര്‍ബി മത്സരം കാണാനെത്തിയ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നോറ പ്രതികരിച്ചു. ഞാന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മറ്റാരെങ്കിലും, അതില്‍ നിന്നും തടയാനും ആര്‍ക്കും അവകാശമില്ല. ഞാനാണ് എന്റെ കാര്യം തീരുമാനിക്കുന്നത്, മറ്റ് സ്ത്രീകള്‍ കൊടികള്‍ വീശവെ നോറ വ്യക്തമാക്കി.

ജൂണ്‍ മാസം മുതല്‍ വനിതകള്‍ക്ക് കാര്‍ ഓടിക്കാനുള്ള സ്വാതന്ത്ര്യവും ഭരണകൂടം അനുവദിച്ചിട്ടുണ്ട്. വനിതാ ഡ്രൈവര്‍മാര്‍ക്ക് നിരോധനമുള്ള ലോകത്തിലെ ഏക രാജ്യമാണ് സൗദി അറേബ്യ. സൗദി പ്രക്ഷോഭക മദേഹ അല്‍ അജ്‌റൗഷാണ് വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യത്തിനായി നിരോധനം ലംഘിച്ചത്. ഇതിന് ഇവര്‍ ജയിലില്‍ പോലും കിടന്നിരുന്നു.

 

Read more topics: saudi, football, women
English summary
It means I am human': Saudi women chant, cheer and wave flags in football match
topbanner

More News from this section

Subscribe by Email