ഇസ്ലാമാബാദ്: പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ പാക് ഭീകരാക്രമണം നടന്നതിനു പിന്നാലെ പ്രകോപനകരമായ പരാമര്‍ശവുമായി പാക്കിസ്ഥാന് പ്രസിഡന്റ് മംനൂണ്‍ ഹുസൈന്.
കാശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും കാശ്മീര്‍ ഇല്ലാതെ പാക്കിസ്ഥാന് പൂര്‍ണമാകില്ലെന്നും മംനൂണ്‍ ഹുസൈന് പറഞ്ഞു.
ഉപഭൂഖണ്ഡത്തിലെ അവസാനിക്കാത്ത വിഷയമാണ് കാശ്മീര്‍. കാശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറണം. മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാന് എന്ന പേരിലെ കെ എന്ന അക്ഷരം കാശ്മീരിനെ സൂചിപ്പിച്ചാണ് ഇട്ടതെന്നും അതിനാല്‍ കാശ്മീരില്ലാതെ പാക്കിസ്ഥാന് പൂര്‍ണമാകില്ലെന്നും മംനൂണ്‍ ഹുസൈന് പറഞ്ഞു
തര്‍ക്കവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചക്ക് സാഹചര്യമൊരുങ്ങുന്ന അവസരത്തിലാണ് പാക് പ്രസിഡന്റ് പാകിസ്താന്റെ കര്‍ക്കശ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.