Friday September 21st, 2018 - 7:27:pm
topbanner

വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ കുറ്റകൃത്യമാക്കാന്‍ ഇന്തോനേഷ്യ

suji
വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ കുറ്റകൃത്യമാക്കാന്‍ ഇന്തോനേഷ്യ

ഇന്തോനേഷ്യയില്‍ ഇസ്ലാമിക രാഷ്ട്രീയം പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധം കുറ്റകൃത്യമായി കണക്കാക്കാനുള്ള നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ലമെന്റ്.

ഇതുപ്രകാരം വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കണം. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കും ഈ ശിക്ഷ നേരിടേണ്ടതായി വരും. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചാണ് വിവാഹിതരല്ലാത്തവര്‍ തമ്മിലുള്ള ലൈംഗികത കുറ്റകൃത്യമാക്കി മാറ്റുന്നത്. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഷേധക്കാര്‍. വിവാഹേതര ലൈംഗികത പോലുള്ള കാര്യങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ അഴിമതി പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ വെള്ളം ചേര്‍ക്കുന്നുവെന്നാണ് ആരോപണം. അതേസമയം ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ കടുത്ത ശിക്ഷ വേണമെന്നാണ് ഇസ്ലാമിക പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

 

English summary
Indonesia may pass law that makes sex outside marriage illegal
topbanner

More News from this section

Subscribe by Email