Wednesday September 19th, 2018 - 5:19:pm
topbanner
Breaking News

ഇന്തോനേഷ്യയില്‍ ഭൂകമ്പം; മരണം 82 ആയി

Renjini
ഇന്തോനേഷ്യയില്‍ ഭൂകമ്പം; മരണം 82 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ വിനോദസഞ്ചാരദ്വീപായ ലോംബോക്കിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 82 പേർ കൊല്ലപ്പെട്ടു.  ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 5.16ഓടെ ഉണ്ടായ ഭൂ​കമ്പം റി​ക്റ്റ​ർ സ്കെ​യി​ലി​ൽ 7.0 തീവ്രത രേ​ഖ​പ്പെ​ടു​ത്തി​. വ​ട​ക്ക​ൻ തീ​ര​ത്തുള്ള ലോം​ബോ​ക് ദ്വീ​പാ​ണ് ഭൂ​കമ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

ഇ​തേ​തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്. ജനങ്ങൾ സമുദ്രതീരത്തു നിന്ന് പരമാവധി അകന്നു നിൽക്കാനും അധികൃതർ നിർദേശം നൽകിഒട്ടേറെപ്പേർക്കു പരുക്കേറ്റു. ആയിരങ്ങളെ ഒഴിപ്പിച്ചു. കെട്ടിടങ്ങൾ വ്യാപകമായി തകർന്നു. സമീപത്തെ ബാലി ദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടു.

രാവിലെ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നു. ഭൂകമ്പമാപിനിയിൽ ഏഴാണു തീവ്രത രേഖപ്പെടുത്തിയത്. ലോംബോക്കിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യത്തേതിൽ 17 പേരാണു മരിച്ചത്.

Read more topics: Indonesia, Earthquake, death
English summary
Earthquake struck in Indonesia The death toll was 82 yesterday
topbanner

More News from this section

Subscribe by Email