Monday December 17th, 2018 - 9:10:pm
topbanner

പാക്കിസ്ഥാന് ബിഎസ്എഫ് ജവാന്റെ മരണത്തില്‍ പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

Aswani
പാക്കിസ്ഥാന് ബിഎസ്എഫ് ജവാന്റെ മരണത്തില്‍ പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: തങ്ങള്‍ക്ക് ബിഎസ്എഫ് ജവാന്റെ മരണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിര്‍ണ്ണായകരമായ ഒരു അവസരം കൂടി ഇന്ത്യ പാഴാക്കിയെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൂടിക്കാഴ്ച്ച തീരുമാനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ പറഞ്ഞ കാരണങ്ങള്‍ തികച്ചും അവിശ്വസിനീയമാണ്. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിര്‍ത്തിവച്ച സമാധാനചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇമ്രാന്‍ഖാന്റെ നിര്‍ദേശം സ്വീകരിച്ചു കൊണ്ടാണ് ഇന്ത്യ ചര്‍ച്ചക്ക് തയാറായത്.

എന്നാല്‍ ബിഎസ്എഫ് ജവാനെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കഴുത്തറത്ത് കൊല്ലുകയും മൂന്ന് പോലീസുദ്യോഗസ്ഥരെ കശ്മീരില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്തതോടെ ഇന്ത്യ സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചും പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞും കടുത്ത ഭാഷയിലാണ് സമാധാന ചര്‍ച്ചക്ക് ഇല്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയത്.

ബിഎസ്എഫ് ജവാന്‍ നരേന്ദര്‍ കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ജമ്മു-കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമുള്ള രാംഗാര്‍ഹ് സെക്ടറില്‍ നിന്ന് കണ്ടെത്തിയത്. ജാവാന്റെ ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു.

English summary
Imran Khan says Pakistan has no role in the death of BSF jawan
topbanner

More News from this section

Subscribe by Email