Saturday March 23rd, 2019 - 2:33:pm
topbanner
topbanner

ഇരുന്നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് 21കാരനായ ഐസിസ് ഭീകരൻ

NewsDesk
ഇരുന്നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് 21കാരനായ  ഐസിസ് ഭീകരൻ

സുലൈമാനിയ: ഇരുന്നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് 21കാരനായ ഐസിസ് ഭീകരൻ. യശീദി വിഭാഗത്തിലെയും മറ്റ് പല ന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പെടുന്ന ഇരുന്നൂറിലധികം സ്ത്രീകളെ വീടുകളില്‍ കയറി ഇറങ്ങി പീഡിപ്പിച്ചിട്ടുണ്ടെന്ന് കിര്‍ക്കുക്കില്‍ നിന്നും പിടിയിലായ ഐസിസ് ഭീകരന്റെ വെളിപ്പെടുത്തല്‍.

കിര്‍ക്കുക്കില്‍ നടന്ന ആക്രമണത്തിനിടയിലാണ് അമര്‍ ഹുസൈനും മറ്റൊരു ഭീകരനും പിടിയിലാകുന്നത്. ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ നൂറോളം സാധാരണക്കാരും സുരക്ഷാ സേന ഉദ്യോഗസ്ഥരും അറുപതോളം ഐസിസ് ഭീകരന്മാരും കൊല്ലപ്പെട്ടിരുന്നു.

ഒരിറ്റ് പോലും പശ്ചാത്താപമില്ലാതെയാണ് സ്ത്രീകളെ ഉപദ്രവിച്ച വിവരം അയാള്‍ വെളിപ്പെടുത്തിയതെന്ന് റോയിറ്റേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുര്‍ദ്ദിഷ് ഇന്റലിജന്‍സ് അധികൃതരുടെ സഹായത്തോടെയാണ് ഹുസൈനുമായി റോയിറ്റേസ് ബന്ധപ്പെട്ടത്.

പ്രാദേശിക ഐസിസ് നേതാക്കന്മാര്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിന് പൂര്‍ണ അനുവാദം നല്‍കിയിരുന്നു. യുവാക്കള്‍ക്ക് അത് ആവശ്യമാണ്. ഇറാഖി സുരക്ഷാ സേനയില്‍ നിന്നും ഓരോ പ്രദേശങ്ങള്‍ പിടിച്ചടക്കുമ്പോഴും അവിടുത്തെ സ്ത്രീകളെ വീടുകളില്‍ കയറിയിറങ്ങി പീഡിപ്പിക്കുമായിരുന്നു. ചിലരെ കൊലപ്പെടുത്തും. സ്ത്രീകളെ ലൈംഗിക അടിമകളാക്കാനായി പുരുഷന്മാരെ വകവരുത്തുകയും ചെയ്തിരുന്നു എന്നാണ് ഹുസൈന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നത്. അതും വെറും 21 വയസുമാത്രമുള്ളൊരു യുവാവ്.

പട്ടിണിയും ദാരിദ്ര്യവും മൂലം പതിനാലാമത്തെ വയസില്‍ തീവ്രവാദിയായി. ഉപദേശിക്കാന്‍ ആരുമുണ്ടായില്ല. ഒരു പ്രാദേശിക പള്ളിയിലെ പ്രാസംഗികനാണ് ജിഹാദ്ദിലേക്ക് കൊണ്ടുവന്നത്. പിന്നീട് അല്‍ഖ്വയ്ദയില്‍ ചേര്‍ന്നു.

Read more topics: ISIS, sex, slave,
English summary
ISIS' Yazidi sex slave
topbanner

More News from this section

Subscribe by Email