Thursday September 20th, 2018 - 2:27:pm
topbanner
Breaking News

കണ്ണില്‍ നിന്ന് ചോര വാര്‍ന്ന് 9 വയസ്സുകാരി മരിച്ചു ; പുതിയ പകര്‍ച്ചവ്യാധിയെന്ന് ആശങ്ക ; ഭയാനകം ഈ രോഗം

suji
കണ്ണില്‍ നിന്ന് ചോര വാര്‍ന്ന് 9 വയസ്സുകാരി മരിച്ചു ; പുതിയ പകര്‍ച്ചവ്യാധിയെന്ന് ആശങ്ക ; ഭയാനകം ഈ രോഗം

ആഫ്രിക്ക കടുത്ത ആശങ്കയില്‍. കണ്ണില്‍ നിന്ന് ചോര ഒലിച്ച് 9 വയസ്സുകാരി മരിച്ചു. ജീവന്‍ കവരുന്ന പുതിയ പകര്‍ച്ചവ്യാധി ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ബ്ലാക്ക് ഡെത്ത് പകര്‍ച്ച വ്യാധിക്ക് ശേഷമാണ് ഈസ്റ്റ് ആഫ്രിക്കയില്‍ ആശങ്ക ഉയരുന്നത്.

പുതിയ വൈറസ് ബാധിച്ചാല്‍ 40 ശതമാനം പേരും മരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിമിയന്‍- കോങ്കോ ഹെമോറിജിക് ഫീവറിന് തുല്യമായ ലക്ഷണമാണ് മരിച്ച പെണ്‍കുട്ടിയ്ക്കുണ്ടായിരുന്നത്. കീടങ്ങളില്‍ നിന്നു രോഗ ബാധിതനായ മൃഗങ്ങളില്‍ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലെത്തുന്നത്. ഇത് തലവേദന, ശര്‍ദ്ദി, മസില്‍ പെയിന്‍, വയറ്റിളക്കം, ചോര വാര്‍ക്കല്‍ എന്നിവയിലേക്ക് എത്തിച്ചേരും. മധ്യ ഉഗാണ്ടയില്‍ മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൃതദേഹം ഏറ്റെടുത്തു. ഇവരുടെ വീട്ടില്‍ അണുനശീകരണവും നടത്തി.

വിശദവിവരങ്ങള്‍ മനസ്സിലാക്കാന്‍ ഉഗാണ്ട വൈറസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കും. മൃതശരീരം വീട്ടുകാര്‍ക്ക് എപ്പോള്‍ തിരിച്ച് കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗത്ത് സുഡാനിലും സമാനമായ രീതിയില്‍ മൂന്ന് പേര്‍ മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more topics: girl, died, eye bleeding fever
English summary
Girl 9 drops dead as strange eye bleeding fever spreads
topbanner

More News from this section

Subscribe by Email