Monday February 18th, 2019 - 2:03:pm
topbanner

മലിനീകരണം കൊണ്ട് പൊറുതിമുട്ടി; പൊതുഗതാഗത സംവിധാനം സൗജന്യമാക്കാന്‍ ജര്‍മ്മനി

suji
 മലിനീകരണം കൊണ്ട് പൊറുതിമുട്ടി; പൊതുഗതാഗത സംവിധാനം സൗജന്യമാക്കാന്‍ ജര്‍മ്മനി

20 പ്രധാന നഗരങ്ങളിലെ ഉയര്‍ന്ന തോതിലുള്ള നൈട്രജന്‍ ഓക്‌സൈഡ് മലിനീകരണം ഗുരുതര പ്രശ്‌നമാണെന്ന് സമ്മതിച്ച് ജര്‍മ്മനി. ഇത് കുറയ്ക്കാനായി പൊതുഗതാഗത സംവിധാനങ്ങള്‍ സൗജന്യമാക്കാനാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്.

സൗജന്യ യാത്ര ലഭ്യമാക്കുന്നതോടെ നഗരങ്ങളിലെ റോഡ് ഗതാഗതം കുറയ്ക്കാനും ഇതുവഴി മലിനീകരണം കുറയ്ക്കാനും സാധിക്കുമെന്നാണ് പദ്ധതി വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന ജര്‍മ്മനി മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ പലപ്പോഴും വീഴ്ച വരുത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി വന്‍ പിഴ ഈടാക്കുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ സൗജന്യ യാത്രാ നീക്കം. വെസ്റ്റ് ജര്‍മ്മനിയിലെ അഞ്ച് നഗരങ്ങളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ പൊതുഗതാഗത സംവിധാനം സൗജന്യമാക്കുന്നതിനുള്ള വന്‍ ചെലവ് എങ്ങിനെ നേരിടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മലിനീകരണം മോശമായ നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാര്യങ്ങള്‍ മെച്ചപ്പെടുത്താനും ജര്‍മ്മനി ശ്രമിക്കുന്നുണ്ട്. കാര്‍ നിര്‍മ്മാണ കമ്പനികള്‍ ഇതുമൂലം ആശങ്കയിലാണ്.

 

Viral News

English summary
Germany proposes free public transport to curb pollution, avoid big fines
topbanner

More News from this section

Subscribe by Email