Thursday November 15th, 2018 - 5:25:am
topbanner

മകനെ ലൈംഗികചൂഷകർക്ക് വിറ്റ മാതാപിതാക്കൾക്ക് ജയിൽശിക്ഷ

Renjini
മകനെ ലൈംഗികചൂഷകർക്ക് വിറ്റ മാതാപിതാക്കൾക്ക് ജയിൽശിക്ഷ

ബെർലിൻ: മകനെ ലൈംഗിക ചൂഷകർക്ക് വിറ്റ മാതാപിതാക്കൾക്ക് തടവ് ശിക്ഷ. ജർമൻ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാക്കത്ത ഇവരുടെ മകനെ ഓൺലൈൻ സൈറ്റിലൂടെ ലൈംഗിക ചൂഷകർക്ക് വിറ്റത്തിനാണ് ജർമൻ കോടതി തടവു ശിക്ഷ വിധിച്ചത്.

തെക്കൻ ജർമനിയിലെ ഫ്രീബർഗ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒൻപതുവയസ്സുള്ള മകനെ ഡാർക് നെറ്റ് എന്ന ഓൺലൈൻ സൈറ്റിലൂടെയാണ് മാതാവായ ബെറിൻ താഹയും(48) കുട്ടിയുടെ രണ്ടാനച്ഛനായ ക്രിസ്റ്റ്യൻ ലായിസും(39) ചേർന്ന് വിറ്റത്.

ബെറിന് പന്ത്രണ്ടരവർഷവും ലായിസിന് 12 വർഷവുമാണ് തടവ്. രണ്ടുവർഷത്തോളം കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.ബലാത്സംഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവരുടെപേരിൽ ചുമത്തിയത്

Read more topics: German, Parents, jail, selling, son
English summary
Parents sentenced to jail for selling sexually abusive
topbanner

More News from this section

Subscribe by Email