Wednesday September 26th, 2018 - 4:36:am
topbanner

വയസ് 22 : മാനഭംഗപ്പെടുത്തിയത് ഏഴോളം സ്ത്രീകളെ

renjini
വയസ് 22 :  മാനഭംഗപ്പെടുത്തിയത് ഏഴോളം സ്ത്രീകളെ

ദുബൈ: ഏഴോളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പാക്കിസ്ഥാനി അറസ്റ്റില്‍. 22 വയസാണ് പ്രതിക്ക്. 22കാരിയായ ഫ്രഞ്ച് റിസെപ്ഷനിസ്റ്റിനെ മാനഭംഗപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പ്രതി യുവതിയെ ആക്രമിച്ചത്. പിന്നിലൂടെ വന്ന് വായ് പൊത്തിപ്പിടിച്ച് ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പ്രതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതി സമീപവാസികളുടെ സഹായത്തോടെ പോലീസിനെ വിളിക്കുകയായിരുന്നു

പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വേറെ ആറോളം സ്ത്രീകളെ ഇയാള്‍ സമാനമായ രീതിയില്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ട്.സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നുമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.  മാനഭംഗത്തിനിരയായ മറ്റ് സ്ത്രീകളും പോലീസില്‍ പരാതി നല്‍കിയിരുന്നു.


Read more topics: GULF, UAE, MOLESTATION
English summary
Pakistani arrested for raping seven women
topbanner

More News from this section

Subscribe by Email