Tuesday December 11th, 2018 - 2:45:pm
topbanner

10 വര്‍ഷത്തോളം അച്ഛന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് മകള്‍

Aswani
10 വര്‍ഷത്തോളം അച്ഛന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് മകള്‍

മിനെസോട്ട: മിനെസോട്ട ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മായ ജിം നോബ്ലാക്കിനെതിരെ ആരോപണവുമായി മകള്‍ രംഗത്ത്. അച്ഛന്‍ തന്നെ 10 വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് 23കാരിയായ ലോറ നോബ്ലാക്ക് ആരോപിച്ചിരിക്കുന്നത്.

ലോറ മിനെസോട്ട പബ്ലിക് റേഡിയോ ന്യൂസിലൂടെയാണ് തന്റെ അച്ഛനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്റെ 9-ാം വയസ്സ് മുതല്‍ അച്ഛന്‍ അരുതാത്ത രീതിയില്‍ ദേഹത്ത് തൊടാന്‍ തുടങ്ങിയെന്നും പേടി കൊണ്ടാണ് പ്രതികരിക്കാത്തതെന്നുമാണ് അവര്‍ പറഞ്ഞത്. കിടക്കാന്‍ നേരത്ത് അച്ഛന്‍ കൂടെ വന്ന് കിടക്കുകയും കഴുത്തിലും കൈകളിലും ചെവിയിലുമെല്ലാം ഉമ്മ വയ്ക്കുമെന്നും ലോറ പറയുന്നു. താന്‍ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ പലതവണ ഇഷ്ടമില്ലാത്ത രീതിയില്‍ തൊട്ടിരിന്നു. അനങ്ങാനാകാത്ത രീതിയില്‍ തന്നെ ചുറ്റിപ്പിടിക്കും. എന്നിട്ട് കഴുത്തിലും ചെവിയിലുമെല്ലാം കടിക്കും. പേടി കൊണ്ട് മാത്രമാണ് അന്ന് പ്രതിക്കാതിരുന്നത് എന്നും ലോറ പറയുന്നു.

എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് മകളുടെതെന്നാണ് ജിം പ്രതികരിക്കുന്നത്. ഈ സംഭവത്തോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി നടത്തിക്കൊണ്ടിരുന്ന തയ്യാറെടുപ്പുകളും പ്രചരണ പരിപാടിയും ജിം ഉപേക്ഷിച്ചിരിക്കുകയാണ്. തന്റെ മകളുമായി ഒരു തുറന്ന പോരിന് താല്‍പര്യമില്ലെന്നും ജിം പ്രതികരിച്ചു. പോലീസ് ജിമ്മിനെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ലോറയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കാനാവശ്യമായ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ നടപടിയുണ്ടാകു. കുടുംബവുമായി 2016 മുതല്‍ ലോറ അകന്നുകഴിയുകയാണ്. അതേസമയം മകള്‍ ജിമ്മിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ മിനെസോട്ടയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Read more topics: 10 years, father, daughter,sexually
English summary
For 10 years the father used the daughter sexually
topbanner

More News from this section

Subscribe by Email