Tuesday June 19th, 2018 - 12:24:pm
topbanner
Breaking News

ഫ്‌ളോറിഡ വെടിവയ്പ്പ് ; അക്രമി കൈമുറിച്ച് സൂചന നല്‍കിയിട്ടും എഫ്ബിഐ ജാഗ്രത കാട്ടിയില്ലെന്ന് ട്രംപ്

suji
ഫ്‌ളോറിഡ വെടിവയ്പ്പ് ; അക്രമി കൈമുറിച്ച് സൂചന നല്‍കിയിട്ടും എഫ്ബിഐ ജാഗ്രത കാട്ടിയില്ലെന്ന് ട്രംപ്

ഒരു മാസം മുമ്പ് സൂചന കിട്ടിയിട്ടും ഫ്‌ളോറിഡ വെടിവയ്പ്പ് തടയാന്‍ എഫ്ബിഐയ്ക്ക് സാധിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതി നിക്കോളാസ് ക്രൂസിന് തോക്ക് ലഭിച്ചതും അയാള്‍ കൂട്ടക്കൊലയ്ക്ക് ശ്രമം നടത്തുന്നുണ്ടെന്നതും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നു. കൊലയ്ക്ക് തയ്യാറെടുത്താണ് ക്രൂസ് ജീവിക്കുന്നത് എന്നത് സംബന്ധിച്ച് സൂചന കിട്ടിയിരുന്നതായി എഫ്ബിഐ തന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ കണ്ടില്ലെന്ന് നടിച്ചാണ് എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെന്ന് ട്രംപ് വിമര്‍ശിച്ചു.

അടിസ്ഥാന പരമായ കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ട്രംപിന് റഷ്യയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് എഫ്ബിഐ മുഴുവന്‍ സമയവും ചിലവഴിക്കുന്നത്. അങ്ങനെ ഒന്ന് ഇല്ല താരും. ലോകത്തിന് മുന്നില്‍ യുഎസിന് അഭിമാനിക്കാവുന്ന നടപടികളാണ് എഫ്ബിഐയുടെ ഭാഗത്ത് നിന്ന് വേണ്ടതെന്ന് ട്രംപ് ട്വീറ്റ് ടെയ്തു.

ക്രൂസ് ആക്രമണം പദ്ധതിയിടുന്നത് സംബന്ധിച്ച് സൂചനയുണ്ടായിരുന്നെങ്കിലും അന്വേഷണം നടത്താന്‍ ആയില്ലെന്ന് എഫ്ബിഐ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് ട്രംപ് വിമര്‍ശനവുമായി രംഗത്ത് വന്നത്.

Read more topics: Florida school shooting,trump, fbi
English summary
Florida school shooting Trump links FBIs missteps to Russia investigation

More News from this section

Subscribe by Email