Sunday June 24th, 2018 - 4:29:pm
topbanner
Breaking News

നിശാക്ലബ്ബിലുണ്ടായ വെടിവെപ്പ്: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

NewsDesk
നിശാക്ലബ്ബിലുണ്ടായ വെടിവെപ്പ്:  ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഭീകരര്‍ അവകാശപ്പെട്ടു.

അതേസമയം ആക്രമണം നടത്തിയ ഒമര്‍ മതീന്‍ എന്ന യുവാവിന് ഐഎസുമായി നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണഏജന്‍സികളുടെ കണ്ടെത്തല്‍.ഇതിനിടെ ഒമറിന്റെ ചിത്രങ്ങള്‍ ഐഎസുമായി ബന്ധമുള്ള ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടു.

നിശാ ക്ലബ്ബില്‍ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്കു പരുക്കേല്‍പ്പിക്കുകയും ചെയ്ത ആള്‍ എന്നാണ് ട്വിറ്ററില്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

സംഭവത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ച പ്രസിഡന്റ് ബറാക് ഒബാമ കേസ് എഫ്ബിഐ അന്വേഷിക്കുമെന്നും അറിയിച്ചു. വെറുപ്പ് കൊണ്ട് നിറഞ്ഞാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നും അക്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഒബാമ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി 'ആദരിച്ച' ക്ലിഫ് ഹൗസ് ഫെയിം സന്ധ്യ ജോലി ഉപേക്ഷിച്ചു

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂരുകാരന് വീടുകണ്ടെത്താന്‍ പോലീസിന്റെ സഹായം

സിബിഐ അന്വേഷണം; മണിയുടെ അനുജന്‍ ജയിലില്‍ ഉണ്ട തിന്നുമെന്ന് തരികിട സാബു

 

 

English summary
Florida nightclub shoot

More News from this section

Subscribe by Email