Friday August 17th, 2018 - 3:25:pm
topbanner

ആ സെല്‍ഫി തെളിവായി ; കൊലപാതകി കൂട്ടുകാരിയെന്ന് പോലീസ് കണ്ടെത്തിയതിങ്ങനെ

suji
ആ സെല്‍ഫി തെളിവായി ; കൊലപാതകി കൂട്ടുകാരിയെന്ന് പോലീസ് കണ്ടെത്തിയതിങ്ങനെ

18 കാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് പിടിച്ചത് സെല്‍ഫിയുടെ സഹായത്തോടെ . കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഫേസ്ബുക്കിലിട്ട സെല്‍ഫി ചിത്രമാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം സഹിതം പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. കാനഡയിലാണ് സംഭവം നടന്നത്.

18കാരിയായ ബ്രിട്‌നി ഗാര്‍ഗോലിന്റെ മൃതദേഹമാണ് റോഡരികില്‍ നിന്നും കണ്ടെത്തിയത്. കേസില്‍ 21കാരിയായ കൂട്ടുകാരി ഷെയെന്‍ റോസ് ആന്റോണിക്ക് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് പരക്കം പാഞ്ഞപ്പോള്‍ ഒന്നും അറിയാത്ത മട്ടിലായിരുന്നു റോസിന്റെ നടത്തം. പക്ഷെ ബ്രട്‌നിക്കൊപ്പം നിന്നെടുത്ത സെല്‍ഫിയാണ് റോസിനെ കുരുക്കിയത്. മൃതദേഹത്തിന് സമീപം കിടന്നിരുന്ന ഒരു ബെല്‍റ്റാണ് കഴുത്തില്‍ കുരുക്ക് മുറുക്കാനുള്ള ആയുധമാക്കിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ബെല്‍റ്റിന്റെ ഉടമയെ അന്വേഷിച്ചുള്ള തിരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ റോസ് പോസ്റ്റ് ചിത്രത്തിലേക്ക് ശ്രദ്ധ തിരിച്ചത്. കൂട്ടുകാരി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് റോസ് ഈ ചിത്രം പങ്കുവെച്ചത്. ഇതില്‍ അണിഞ്ഞിരുന്ന ബെല്‍റ്റാണ് പോലീസിന് മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചത്. ഇതോടെയാണ് കൂട്ടുകാരിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്.                                                                                                                                                                     
താനും ബ്രിട്‌നിയും സംഭവദിവസം ഒരുമിച്ച് മദ്യപിച്ചെന്നും തുടര്‍ന്ന് വഴക്കുണ്ടായ കാര്യങ്ങളും റോസ് പോലീസിനോട് വെളിപ്പെടുത്തി. പക്ഷെ ഇതിനിടയില്‍ കൊല നടത്തിയത് തനിക്ക് ഓര്‍മ്മയില്ലെന്നും 21കാരി പറഞ്ഞു. എന്നാല്‍ പോലീസുകാരെ വഴിതെറ്റിക്കാന്‍ പല തവണ ശ്രമിച്ച റോസിന്റെ നടപടി ചൂണ്ടിക്കാണിച്ചതോടെയാണ് യുവതി കുടുങ്ങിയത്.

 

English summary
Facebook selfie showing murder weapon helps convict killer
topbanner

More News from this section

Subscribe by Email