Sunday May 26th, 2019 - 2:50:am
topbanner
topbanner

മയക്കു മരുന്ന് വേട്ടയില്‍ റെക്കോഡിട്ട് ദുബായ് പൊലീസ്; പിടിച്ചെടുത്തത് 280 മില്യണ്‍ ദിര്‍ഹത്തിന്റെ ലഹരി വസ്തുക്കള്‍

Raji Mejo
 മയക്കു മരുന്ന് വേട്ടയില്‍ റെക്കോഡിട്ട് ദുബായ് പൊലീസ്; പിടിച്ചെടുത്തത് 280 മില്യണ്‍ ദിര്‍ഹത്തിന്റെ ലഹരി വസ്തുക്കള്‍

ദുബായ് : മയക്കു മരുന്ന് വേട്ടയില്‍ റെക്കോഡിട്ട് ദുബായ് പൊലീസ്. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയില്‍ 280 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന 365കിലോയോളം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സുകളില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിന്‍, ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത് തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഷ്യക്കാരായ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ട് അന്തരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളില്‍പെട്ട ഇവര്‍ പൊലീസ് പിടിയിലാകുന്നത്. 268 കിലോ ഹെറോയിന്‍, 96 കിലോ ക്രിസ്റ്റല്‍ മെത്ത്, ഒരു കിലോ ഹാഷിഷ് എന്നിവയയായിരുന്നു ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹെറോയിന്‍ വേട്ടയാണിതെന്നാണ് പൊലീസ് അറിയിച്ചത്.

ഓപ്പറേഷന്‍ 'സ്റ്റോക്കര്‍' എന്ന പേരില്‍ അജ്മാന്‍, ഷാര്‍ജ, ഉമ് അല്‍ ഖൈവാന്‍ പോലീസിന്റെ സംയുക്ത സഹകരണത്തോടെയായിരുന്നു രാജ്യത്ത് മയക്കു മരുന്ന് വ്യാപകമാക്കാനുള്ള സംഘത്തിന്റെ നീക്കം പൊലീസ് തകര്‍ത്തത്. രാജ്യത്ത് അന്താരാഷ്ട്ര ലഹരി മാഫിയ പ്രവര്‍ത്തിക്കുന്ന വിവരം ദുബായ് പൊലീസിനാണ് ലഭിച്ചത്.

ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷത്തിലാണ് സംഘം പിടിയിലാകുന്നത്. രാജ്യത്തെ യുവാക്കളെയായിരുന്നു ലഹരി സംഘം ലക്ഷ്യം വച്ചിരുന്നത്. വിവിധ രാജ്യങ്ങള്‍ വഴി ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായതായി പൊലീസ് അറിയിച്ചു. ഇന്റര്‍പോളിന്റെ കൂടെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

സംശയം തോന്നിയവരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച വിവരങ്ങല്‍ നല്‍കിയ ദുബായ് ഡാറ്റാ അനാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.

 

Read more topics: Dubai Police , drugs
English summary
Dubai Police recalls record for drugs Over 280 ml of drunken items were seized
topbanner

More News from this section

Subscribe by Email