Saturday May 26th, 2018 - 9:22:am
topbanner

ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം തന്നെയെന്ന് പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

suji
ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം തന്നെയെന്ന് പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് ട്രംപ് ത്വരിതപ്പെടുത്തിയത്. അറബ്, മുസ്ലീം, യൂറോപ്യന്‍ പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ നടത്തുന്ന നീക്കങ്ങള്‍ ദശകങ്ങളായി നിലനില്‍ക്കുന്ന യുഎസ് നയങ്ങളെ മാറ്റിമറിക്കും. ഒപ്പം പ്രതിഷേധങ്ങള്‍ ഉയരാനും, അക്രമങ്ങളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ഇസ്രയേലിലെ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് നീക്കുമെന്ന് ട്രംപ് പലസ്തീനിയന്‍ അധികൃതരെയും, ജോര്‍ദ്ദാനെയും ഫോണില്‍ അറിയിച്ചു. എന്നാല്‍ ഈ നീക്കങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമല്ല. ബുധനാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ ട്രംപ് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ തീരുമാനമെന്നതാണ് വസ്തുത. യുഎസ് പ്രഖ്യാപനം മുന്‍നിര്‍ത്തി ജെറുസലേമിലെ യുഎസ് കോണ്‍സുലേറ്റ് അംഗങ്ങളോടും, ഇവരുടെ കുടുംബങ്ങളോടും ജെറുസലേമിലെ പഴയ നഗരത്തിലേക്കും, വെസ്റ്റ് ബാങ്കിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയോടെയാണ് അധികൃതര്‍ യാത്ര ചെയ്യുന്നത്. പോലീസ്, സൈനിക സാന്നിധ്യം കൂടുതലുള്ള തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കന്‍ പൗരന്‍മാരും ശ്രമിക്കുന്നുണ്ട്.

ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കവിഷയമായ ജെറുസലേമിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്നായിരുന്നു അമേരിക്കയുടെ ഇതുവരെയുള്ള നിലപാട്. ഇന്നുവരെ ജൂതരാഷ്ട്രത്തെ അംഗീകരിക്കാതിരുന്ന അമേരിക്കയുടെ നയത്തിലുള്ള മാറ്റമായി ഇതിനെ കാണുന്നവരുണ്ട്.

 

English summary
Donald trump to recognise Jerusalem as Israel capital

More News from this section

Subscribe by Email