Wednesday June 20th, 2018 - 3:05:am
topbanner
Breaking News

ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം

sadk
ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം

ബെയ്ജിങ്: ദലൈലാമ വിഷയത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം. ഇന്ത്യ വഴിപിഴച്ച കുട്ടിയായാണ് പലപ്പോഴും പെരുമാറുന്നത്. അമേരിക്ക പോലും തങ്ങളോട് കൊമ്പുകോര്‍ക്കും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കുമെന്ന് ഗ്ലോബല്‍ ടൈംസിന്റെ മുന്നറിയിപ്പ്. ഒറ്റ ചൈനാ നയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൈന എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കണ്ട് അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം താക്കീത് ചെയ്യുന്നു.

കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവനില്‍ നടത്തിയ സമ്മേളനത്തിലേക്ക് ദലൈലാമയെ ചൈനയെ പ്രകോപിപ്പിച്ചത്. ദലൈലാമയെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന ചൈനയുടെ താക്കീത് മറികടന്നാണ് ഇന്ത്യ കൂടിക്കാഴ്ച നടത്തിയത്. ചൈനയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടായിട്ടും ഇത്തരത്തിലൊരു നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായതില്‍ തീര്‍ത്തും അതൃപ്തിയും നിരാശയുമുണ്ടെന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.

എന്നാല്‍, എങ്ങനെയാണ് ട്രംപിന് കാര്യങ്ങള്‍ മനസിലാക്കി കൊടുത്തതെന്ന് ഗ്ലോബല്‍ ടൈംസ് വിശദീകരിക്കുന്നില്ല. ദക്ഷിണ ചൈനാ കടലിലെ അമേരിക്കന്‍ ആളില്ലാ മുങ്ങിക്കപ്പല്‍ ചൈന പിടിച്ചെടുത്തിരുന്നു. നടപടിയില്‍ ശക്തമായി ട്രംപ് മറുപടി പറയുകയും ചെയ്തിരുന്നു. മോഷ്ടിച്ച മുങ്ങിക്കപ്പല്‍ കൈയില്‍ വച്ചോളൂ, അമേരിക്കയ്ക്കു വേണ്ട എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 

Read more topics: China,Media, Warning, India
English summary
China,Media, Warning, India

More News from this section

Subscribe by Email