Tuesday November 20th, 2018 - 12:27:am
topbanner

27000 കോടി മുടക്കി രണ്ടാഴ്ച മുമ്പ് കമ്മീഷന്‍ ചെയ്ത ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധകപ്പലിന് ചോര്‍ച്ച

suji
27000 കോടി മുടക്കി രണ്ടാഴ്ച മുമ്പ് കമ്മീഷന്‍ ചെയ്ത ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധകപ്പലിന് ചോര്‍ച്ച

രണ്ടാഴ്ച മുമ്പ് കമ്മീഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധകപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബത്തിന് ചോര്‍ച്ച. 27000 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച കപ്പലിന് അറ്റകുറ്റപണി നടത്തേണ്ടത് അത്യാവശ്യമെന്ന് പ്രതിരോധമന്ത്രിലയം വ്യക്തമാക്കി. 65000 ടണ്‍ ഭാരമുള്ള കപ്പല്‍ ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനീക കപ്പലായിട്ടാണ് വിലയിരുത്തുന്നത് .

ഈ മാസം 7ന് എലിസബത്ത് രാജ്ഞിയാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത് .കടലില്‍ കൂടി പരിശീലനം നടത്തിയപ്പോഴാണ് ചോര്‍ച്ച കണ്ടെത്തിയതെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. പോര്‍ട്മൗത്തില്‍ വച്ച് അറ്റകുറ്റപ്പണി നടത്തും. എന്നാല്‍ തുടര്‍ പരിശീലനവും കപ്പലോട്ടവും തടയുന്ന രീതിയില്‍ അല്ല ചോര്‍ച്ചയെന്നും അധികൃതര്‍ പറഞ്ഞു.

920 അടിയുള്ള കപ്പലില്‍ മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളമാണ് ചോര്‍ച്ച. ഈ ചോര്‍ച്ച ഇല്ലാതാക്കാന്‍ കോടികള്‍ ആവശ്യം വരും. എട്ടു വര്‍ഷമെടുത്താണ് കപ്പല്‍ നിര്‍മ്മിച്ചത്. നിര്‍മ്മാതാക്കള്‍ കപ്പല്‍ നേവിയ്ക്ക് കൈമാറിയപ്പോള്‍ തന്നെ പ്രശ്‌നത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവരത് കാര്യമാക്കിയില്ലെന്നും സണ്‍ പത്രം പറയുന്നു.

ബ്രിട്ടീഷ് എഞ്ചിനിയറിങ് കമ്പനികളായ ബാബ്‌കോക്ക് ആന്‍ഡ് ബിഎഇ സിസ്റ്റംസും ഫ്രാന്‍സ് തേലീസിന്റെ യുകെ ഡിവിഷനും ചേര്‍ന്നാണ് യുദ്ധകപ്പല്‍ നിര്‍മ്മിച്ചത് .ഒരേ സമയം 40 യുദ്ധ വിമാനങ്ങള്‍ വഹിക്കാന്‍ ക്വീന്‍ എലിസബത്തിനാകും.

 

Read more topics: Britain, warship ,leak
English summary
Britain's new $4 billion warship has a leak
topbanner

More News from this section

Subscribe by Email