topbanner
Wednesday December 13th, 2017 - 1:29:am
topbanner
topbanner

മസില്‍ കൂട്ടാന്‍ 21 കാരന്‍ മരുന്നു കുത്തിവച്ചു ; മസില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയി

suji
മസില്‍ കൂട്ടാന്‍ 21 കാരന്‍ മരുന്നു കുത്തിവച്ചു ; മസില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയി

ശരീരം സിക്‌സ്പാക്കാക്കുക എല്ലാ ആണുങ്ങള്‍ക്കും ഒരു സ്വപ്നമാണ്.പ്രോട്ടീന്‍ പൗഡറും സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍ എടുക്കാനും പലരും ശ്രമിക്കാറുണ്ട് .ഇവ ശരീരത്തിന് ദോഷം ചെയ്യുമെന്നറിഞ്ഞിട്ടും ചിലര്‍ ശീലിക്കുന്നു.

റഷ്യന്‍ സ്വദേശിയായ 21 കാരന്‍ കിറില്‍ ടെറിഷിനും നല്ല മസില്‍ വേണമെന്ന് തോന്നി.കൈകളിലെ മസിലുകള്‍ പെരുപ്പിക്കാന്‍ വലിയ അളവില്‍ സിന്തറ്റിക്ക് ഓയില്‍(സിന്തോള്‍) ആണ് ഈ യുവാവ് ദിനംപ്രതി ഇരു കൈകളുടെയും മസിലുകളില്‍ കുത്തിവച്ചത്. സിന്തോള്‍ അമിതമായി കൈകളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കൈകളുടെ വലിപ്പം അസാമാന്യമായി കൂടി.കിറിലിന്റെ കൈയുടെ മസില്‍ പത്തു ദിവസം കൊണ്ട് പത്ത് ഇഞ്ച് വികസിപ്പിച്ചു.                                                          
എല്ലാം കൈവിട്ടുപോയെന്ന് മനസിലായത് കൊണ്ടാകാം സിന്തോളിന്റെ അമിതമായ ഉപയോഗത്തിന്റെ ദൂഷ്യവശം ഏറ്റെടുക്കുകയാണിവന്‍. കൈയുടെ രൂപ വ്യത്യാസത്തില്‍ കിറിലിന് പരിഭവവുമില്ല. മാത്രവുമല്ല ബോഡി ബില്‍ഡിംഗില്‍ നിലവിലുള്ള എല്ലാ റിക്കാര്‍ഡുകളും ഒരു ദിവസം തന്റെ പേരിലേക്ക് എഴുതിച്ചേര്‍ക്കുമെന്നും കിറില്‍ വിശ്വസിക്കുന്നു. എന്നാല്‍ സിന്തോളിന്റെ അമിതമായ ഉപയോഗം പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കിറിലിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കൂസാതെ മുമ്പോട്ടു ഇതേ രീതിയില്‍ കൊണ്ടുപോകുകയാണ് കിറില്‍.

 

Read more topics: body builder, synthol
English summary
Bodybuilder almost loses arms after injecting synthol
topbanner topbanner

More News from this section

Subscribe by Email