Thursday June 21st, 2018 - 8:26:am
topbanner
Breaking News

ബിഗ്​ബെന്‍ ക്ലോക്​ മണിനാദം താല്‍കാലികമായി നിര്‍ത്തുന്നു

suvitha
ബിഗ്​ബെന്‍ ക്ലോക്​ മണിനാദം താല്‍കാലികമായി നിര്‍ത്തുന്നു

ലണ്ടന്‍: ലണ്ടനിലെ ബിഗ്​ബെന്‍ ക്ലോക്​ മണിനാദം താല്‍കാലികമായി നിര്‍ത്തുന്നു. നാല് വർഷത്തേക്കാണ് ബിഗ്​ബെന്‍ ക്ലോക് മണിയടി നിർത്തുന്നത്. പാര്‍ലമെ​​ന്‍റെ മന്ദിരമായ വെസ്റ്റ്മിനിസ്റ്റര്‍ പാലസിലെ ക്യൂന്‍ എലിസബത്ത് ടവറിലുള്ള ബിഗ് ബെന്‍ ക്​ളോക്​ 2021വരെയാണ്​ പണിമുടക്കുക​. എലിസബത്ത് ടവറി​​ന്‍റെയും ക്ലോക്കി​​ന്‍റെ യും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ്​ ​ബിഗ്​ബെന്നി​​ന്‍റെ പ്രവര്‍ത്തനവും താല്‍കാലികമായി നിര്‍ത്തുന്നത്.

2002 ലും ബി​ഗ് ബെൻ നിലച്ചിരുന്നു. 1983 നും 85 നുമിടയിലും അറ്റകുറ്റപ്പണിക്കായി മാറ്റിയിരുന്നു. അറ്റകുറ്റപ്പണി നാലുവര്‍ഷം നീണ്ടുനില്‍ക്കുമെങ്കിലും ഇതിനിടയില്‍ പുതുവല്‍സരപ്പിറവിയിലും റിമംബറന്‍സ് യസ്റ്റര്‍ഡേയിലും മണി മുഴങ്ങും. 160 വര്‍ഷം പഴക്കമുണ്ട് ഈ ടവറിന്. അറ്റകുറ്റപ്പണികൾകാകയ് 29 മില്യണ്‍ പൗണ്ടാണ് മുടക്കുന്നത്.

Read more topics: Big Ben, clock, temporarily, stops,
English summary
Big Ben clock temporarily stops

More News from this section

Subscribe by Email