topbanner
Wednesday November 22nd, 2017 - 11:50:pm
topbanner
Breaking News

വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

NewsDesk
വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മനാമ: വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കന്‍ യുവതിയാണു മൃതദേഹം ബാത്ത്‌റൂമില്‍ ഉപേക്ഷിച്ചതെന്നു കണ്ടെത്തിയതായി ബഹ്‌റൈന്‍ കുടുംബ, ശിശു പ്രോസിക്യൂഷന്‍ മേധാവി ആമിന ഇസാ അറിയിച്ചു.

ബാത്തുറൂമിലെ മാലിന്യപ്പെട്ടിയില്‍ ഒരു ഹാന്റ് ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം. യാത്ര പുറപ്പെടുന്ന ലോഞ്ചില്‍ ചെക്ക് ഇന്‍ ഏരിയക്കു പുറത്തുള്ള ബാത്ത് റൂമിലാണ് ഇവര്‍ മൃതദേഹം ഉപേക്ഷിച്ചത്. ടോയ്‌ലറ്റ് ക്‌ളീന്‍ ചെയ്യുന്നയാളാണു മൃതദേഹം കണ്ട വിവരം പൊലിസിനെ അറിയിച്ചത്.

യുഎഇ വഴി നാട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. കണക്ഷന്‍ ഫ്‌ളൈറ്റില്‍ ദുബായിലേക്കു ബോഡിങ്ങ് പാസ് എടുത്ത ഇവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് പ്രസവാനന്തര ശുശ്രൂഷ സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

യുവതി കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കുന്നതിനു മുമ്പ് എയര്‍പോര്‍ട്ടിലെ രണ്ടു ടോയ്‌ലറ്റുകളില്‍ പ്രവേശിച്ചതിനു തെളിവു ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എയര്‍ പോര്‍ട്ട് സെക്യൂരിറ്റി ഡയറരക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പബ്‌ളിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.

Read more topics: Bahrain, airport, baby, dead body,
English summary
Bahrain airport toilet new born baby dead body
topbanner topbanner

More News from this section

Subscribe by Email