Wednesday December 12th, 2018 - 6:31:am
topbanner

ബാഫ്ത അക്കാഡമി അവാര്‍ഡില്‍ മകളുടെ കൊലയ്ക്ക് നീതിതേടിയ അമ്മയുടെ പടയോട്ടം

suji
 ബാഫ്ത അക്കാഡമി അവാര്‍ഡില്‍ മകളുടെ കൊലയ്ക്ക് നീതിതേടിയ അമ്മയുടെ പടയോട്ടം

ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം & ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നേട്ടവുമായി ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി. മകളുടെ കൊലപാതകത്തില്‍ നീതി തേടി ഇറങ്ങിയ ഒരു അമ്മയുടെ കഥ പറഞ്ഞ ചിത്രത്തിന് അഞ്ച് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച ചിത്രം, മികച്ച ബ്രിട്ടീഷ് ചിത്രം, മികച്ച അഭിനേത്രി എന്നീ അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി.

രണ്ടാം ലോകമഹായുദ്ധ കാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കഥ പറഞ്ഞ ഡാര്‍ക്കസ്റ്റ് അവര്‍ രണ്ട് അവാര്‍ഡുകള്‍ നേടി. ചിത്രത്തില്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മാന്‍ മികച്ച അഭിനേതാവായി. മികച്ച സംവിധായകനുള്ള അവാര്‍ഡ് ക്വില്ലെര്‍മോ ഡെല്‍ ടോറോയ്ക്ക് സമ്മാനിച്ച് കൊണ്ട് ദി ഷേപ്പ് ഓഫ് വാട്ടര്‍ മൂന്ന് അവാര്‍ഡുകളും നേടി.

മികച്ച ചിത്രം: ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൗഡ് എബ്ബിംഗ്, മിസൗറി

മികച്ച ബ്രിട്ടീഷ് ചിത്രം: ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൗഡ് എബ്ബിംഗ്, മിസൗറി

ഡയറക്ടര്‍: ഗ്വില്ലെര്‍മോ ഡെല്‍ ടോറോ, ദി ഷേപ്പ് ഓഫ് വാട്ടര്‍

മികച്ച അഭിനേത്രി: ഫ്രാങ്കസ് മക്‌ഡോര്‍മണ്ട്, ത്രീ ബില്‍ബോര്‍ഡ്‌സ്

മികച്ച അഭിനേതാവ്: ഗാരി ഓള്‍ഡ്മാന്‍, ഡാര്‍ക്കസ്റ്റ് അവര്‍

മികച്ച സഹനടി: ആലിസണ്‍ ജാനി, ഐ, ടോണ്യ

മികച്ച സഹനടന്‍: സാം റോക്ക്‌വെല്‍, ത്രീ ബില്‍ബോര്‍ഡ്‌സ്


മികച്ച ഛായാഗ്രാഹകന്‍: റോജര്‍ ഡീക്കിന്‍സ്, ബ്ലേഡ് റണ്ണര്‍ 2049

ഒറിജിനല്‍ തിരക്കഥ: മാര്‍ട്ടിന്‍ മക്‌ഡൊനാഗ്, ത്രീ ബില്‍ബോര്‍ഡ്‌സ്

അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലെ: ജെയിംസ് ഐവറി, കോള്‍ മി ബൈ യുവര്‍ നെയിം

ബ്രിട്ടീഷ് ഷോര്‍ട്ട് ഫിലിം: കൗബോയ് ഡേവ്

ബ്രിട്ടീഷ് ഷോര്‍ട്ട് അനിമേഷന്‍: പോള്‍സ് എപാര്‍ട്ട്

മികച്ച അരങ്ങേറ്റം: ഐ ആം നോട്ട് എ വിച്ച്- സംവിധായകന്‍ റുങ്കാനോ ന്യോനി

സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്ട്: ബ്ലേഡ് റണ്ണര്‍ 2049

മികച്ച അനിമേറ്റഡ് ഫിലിം: കോക്കോ

മികച്ച ഡോക്യുമെന്ററി: ഐ ആം നോട്ട് യുവര്‍ നീഗ്രോ

മികച്ച എഡിറ്റിംഗ്: ജോന്നാഥന്‍ ആമോസ്, പോള്‍ മാഷ്‌ലിസ്

മികച്ച ശബ്ദം: ഡങ്കിറിക്ക്

മികച്ച സംഗീതം: ദി ഷേപ്പ് ഓഫ് വാട്ടര്‍

മികച്ച കോസ്റ്റിയൂം: ഫാന്റം ത്രെഡ്

മികച്ച മേക്ക്അപ്പ്: ഡാര്‍ക്കസ്റ്റ് അവര്‍

 

Read more topics: BAFTA Awards , winners
English summary
BAFTA Awards 2018 Crime drama Three Billboards wins big
topbanner

More News from this section

Subscribe by Email