Friday September 20th, 2019 - 1:01:am
topbanner
Breaking News
jeevanam

കൗമാരക്കാരെ അപകടത്തിലാക്കി കൗ കിസ്സിംഗ് ചലഞ്ച് : മുന്നറിയിപ്പുമായി ഓസ്ട്രിയന്‍ സര്‍ക്കാര്‍

princy
കൗമാരക്കാരെ അപകടത്തിലാക്കി കൗ കിസ്സിംഗ് ചലഞ്ച് : മുന്നറിയിപ്പുമായി ഓസ്ട്രിയന്‍ സര്‍ക്കാര്‍

വിയന്ന:കൗമാരക്കാരെയും യുവാക്കളെയും അപകടത്തിലേക്ക് നയിക്കുന്ന പുതിയൊരു ചലഞ്ച് കൂടി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കൗ കിസ്സിംഗ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചലഞ്ചാണ് ഓസ്ട്രിയന്‍ സര്‍ക്കാരിന് തലവേദനയായിരിക്കുന്നത്.സ്വിസ് ആപ്പായ കാസ്റ്റിൽ ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്.

സ്വിസ് പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. കാരുണ്യ പ്രവൃത്തിക്കായുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്.നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ ഈ ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Viral News

English summary
Austrian government against Cow kissing challenge
topbanner

More News from this section

Subscribe by Email