Friday August 17th, 2018 - 11:59:pm
topbanner

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് സമ്മതമറിയിച്ച് ആസ്‌ത്രേലിയന്‍ ജനത

suji
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് സമ്മതമറിയിച്ച് ആസ്‌ത്രേലിയന്‍ ജനത

സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് വിവാഹത്തിന് അനുമതി നല്‍കുന്ന സര്‍വേ അംഗീകരിച്ച് ആസ്‌ത്രേലിയ.വിവാഹങ്ങള്‍ക്ക് തുല്യത നല്‍കുന്ന സര്‍വേ 61 ശതമാനം പേരുടെ പിന്തുണ നേടി.

മെല്‍ബണില്‍ തടിച്ചുകൂടിയ ജനം ആഘോഷത്തോടെയാണ് തീരുമാനത്തെ വരവേറ്റതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.12.7 ദശലക്ഷം പേരാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്.മൊത്തം ജനസംഖ്യയുടെ 79.5 ശതമാനമാണിത് .
ആസ്‌ത്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളും സ്വവര്‍ഗ്ഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന യെസ് വോട്ടുകളാണ് ഭൂരിപക്ഷം നേടിയത് .38 ശതമാനം പേര്‍ വിവാഹ തുല്യതയെ എതിര്‍പ്പറിയിച്ചു.പാര്‍ലമെന്റില്‍ ഇനി നിയമമായി അവതരിപ്പിക്കും.പ്രധാനമന്ത്രി മാല്‍ക്കം ടെണ്‍ബുള്‍ ഇതു സ്ഥിരീകരിച്ചു.

Read more topics: Australia, same-sex marriage
English summary
Australia votes ‘yes’ to same-sex marriage
topbanner

More News from this section

Subscribe by Email