Tuesday October 22nd, 2019 - 3:00:pm
topbanner

ബഹിരാകാശ സഞ്ചാരിയായ ആദ്യ മുസ്ലീം യുവതി പുതിയ ദൗത്യവുമായി രാജസ്ഥാന്‍ ഗ്രാമത്തില്‍

NewsDesk
ബഹിരാകാശ സഞ്ചാരിയായ ആദ്യ മുസ്ലീം യുവതി പുതിയ ദൗത്യവുമായി രാജസ്ഥാന്‍ ഗ്രാമത്തില്‍

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനില്‍ 8 ദിവസത്തെ ബഹിരാകാശ പര്യാടനം നടത്തിയ ശേഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് അനൗഷെ അന്‍സാരി. ആദ്യ വനിതാ മുസ്ലീം ബഹിരാകാശ സഞ്ചാരികൂടിയായ ഇവര്‍ ഇന്ന് മറ്റൊരു ദൗത്യത്തിലാണ്. അത് പക്ഷേ ബഹിരാകാശത്തൊന്നുമല്ല, ഇങ്ങ് ഇന്ത്യയിലാണ്.  ഇതിനോടകം തന്നെ പല സാമൂഹികസേവനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും നടത്തിയ അനൗഷെ അന്‍സാരി ഇപ്പോള്‍ രാജസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെ സാങ്കേതിക വിദ്യയുടെ ലോകത്തെത്തിക്കാനുള്ള   പരിശ്രമത്തിലാണ്.  അമേരിക്കയില്‍ താമസിക്കുന്ന  ഇറാന്‍ വംശജയായ അനൗഷെ അന്‍സാരി ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ആദ്യ സ്വകാര്യ വ്യക്തിയാണ്
 
ചെയ്ഞ്ച്‌ലാബും ILFS ഇന്ത്യമായി ചേര്‍ന്നാണ് അനൗഷെ അന്‍സാരി 'പ്രൊഡിയ' എന്ന ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാറിന്റെ സഹകരണത്തോടെ ടെക്‌നോളജിയുടെ സാധ്യതകള്‍ ഇന്ത്യന്‍ഗ്രാമീണ ജനതയ്ക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ എങ്ങനെയെല്ലാം ജനതയുടെ വിദ്യാഭ്യാസ ,സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 
 
 
ഈ പദ്ധതി ഗ്രാമീണജനതയെ സാങ്കേതികവിദ്യയുടെ ലോകത്തെക്ക് കൊണ്ടുവരാന്‍ സഹായിക്കും.ഞാന്‍ രാജസ്ഥാന്റെ ഉള്‍പ്രദേശങ്ങളിലൂടെ യാത്ര ചെയ്തിടുണ്ട. അവിടം 4G ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ഉണ്ട്. പക്ഷേ അവിടുത്തെ ജനതയ്ക്ക ഇന്റര്‍നെറ്റ് ആക്സ്സ് ചെയ്യാനുള്ള ഡിവൈസുകള്‍  ഇല്ല. അവിടുത്തെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക്  ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഫേസ്ബുക്ക് ,വാട്ട്‌സ്അപ്പ്  എന്നിവ എന്താണെന്നുപോലുമറിയില്ല .ഈ അവസ്ഥമാറണം .അതിനായാണ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ഇ പദ്ധതിയുടെ ലക്ഷ്യമിടുന്നത്. ടെക് ഇന്‍ എഷ്യ യുമായി നടത്തിയ അഭിമുഖത്തിലാണ് അനൗഷെ ഇക്കാര്യം പറഞ്ഞത്. പ്രൊഡിയയിലൂടെ ജനങ്ങളെ ഞങ്ങള്‍ സാങ്കേതികവിദ്യയുടെ ലോകത്തെത്തിക്കും .അവര്‍ പറയുന്നു.
 
തന്റെ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് ഇവര്‍ പറയുന്നതിങ്ങനെ, ആകാശയാത്രകള്‍ എന്നും എന്റെ പ്രിയപ്പെട്ടതാണ്. ബഹിരാകാശ എന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു.കൂട്ടിക്കാലത്ത് ഇറാനില്‍ താമസിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഞാന്‍ ആകാശത്തെയും നക്ഷത്രങ്ങളെയും സ്വപ്‌നംകണ്ടിരുന്നു. ആ ലോകത്ത് എത്തിപ്പെടാന്‍ ആഗ്രഹിച്ചിരുന്നു.
 
ബഹിരാകാശസഞ്ചാരത്തിനിടെയിലും അവര്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. ബഹിരാകാശത്ത് വച്ച് ബ്ലോഗ് ചെയ്ത വ്യക്തിയും ഇവരാണ്. ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നപ്പോഴുള്ള അനുഭവങ്ങള്‍  ബ്ലോഗില്‍ കുറിച്ചിരുന്നു. സീറോ ഗ്രാവിറ്റിയില്‍ നിന്നപ്പോഴുള്ള എക്‌സൈറ്റ്‌മെറ്റും ഫോളോവേഴ്‌സിന് പുതിയൊരനുഭവമായിരുന്നു. ആകാശവും അതിന്റെ നിഗൂഢതയുമെല്ലാം എന്നുമെന്നെ ആകര്‍ഷിച്ചിട്ടുണ്ട്.
 
 
  യാഥാസ്ഥിക കുടുംബപശ്ചാത്തലം കൊണ്ട് തങ്ങളുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സ്ത്രീകളോട്  പ്രത്യേകിച്ചും മുസ്ലീം സ്ത്രീകള്‍ക്കളോട് അനൗഷെയ്ക്ക് പറയാനുള്ളതിതാണ്. എനിക്കറിയാം നമ്മള്‍ സ്ത്രീകള്‍ പലപ്പോഴും സ്വന്തം കഴിവില്‍ വിശ്വാസം ഇല്ലാത്തവര്‍ ആകാറുണ്ട്. തന്നെക്കൊണ്ട് ഒന്നിനും കഴിയില്ലന്ന് കരുതുന്ന സ്ത്രീകളും ധാരാളമാണ്. പലപ്പോഴും ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അവളുടെ സാമൂഹ്യ-കുടുംബ പശ്ചാത്തലമാണ്. അതുകൊണ്ട് തന്നെ നല്ല അവസരങ്ങള്‍ തേടി വന്നാല്‍പ്പോലും  അത് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വന്തം സ്വപ്‌നങ്ങളെ മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാനാണ് നമ്മെ സമൂഹം പഠിപ്പിക്കുന്നത്. എന്നാല്‍ ഒരിക്കലും സ്വയം മറന്ന് പോകരുത്.  ഏല്ലാ ലഭ്യമാകുന്ന അവസരങ്ങളും ഉപയോഗപ്പെടുത്താന്‍ നമ്മളെന്നും തയ്യാറായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
First Muslim woman in space on a mission Anousheh Ansari to connect rural Rajasthan, India
topbanner

More News from this section

Subscribe by Email