topbanner
Wednesday September 20th, 2017 - 5:47:am
topbanner

അമേരിക്കയും ഫ്രാൻസുമായുള്ള സൗഹൃദം തകർക്കാനാവില്ല: ഡൊണാൾഡ് ട്രംപ്

fasila
അമേരിക്കയും ഫ്രാൻസുമായുള്ള സൗഹൃദം തകർക്കാനാവില്ല: ഡൊണാൾഡ് ട്രംപ്

അമേരിക്കയും ഫ്രാൻസുമായുള്ള സൗഹൃദം തകർക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പാരിസിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായ് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാം ലോക മാഹായുദ്ധത്തിൽ അമേരിക്ക പങ്കെടുത്തതിന്‍റെ നൂറാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ട്രംപ് ഫ്രാൻസിലെത്തിയത്.

ഇരു രാഷ്ട്ര തലവൻമാരും നടത്തിയ നയതന്ത്ര കൂടിക്കാഴ്ചക്കു ശേഷം അമേരിക്കയും ഫ്രാൻസുമായുള്ള സാഹൃദത്തെപ്പറ്റി ട്രംപ് ട്വീറ്ററിൽ കുറിക്കുകയുണ്ടായി. തകർക്കാനാവത്ത സൗഹൃദമാണ് ഫ്രാൻസും അമേരിക്കയുമായി ഉള്ളതെന്നും ഇമ്മാനുവൽ മാക്രോണുമായ് തനിക്കുള്ള സൗഹൃദം അത്ര വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസിൽ സന്ദർശനം നടത്തുന്ന ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും അമേരിക്കൻ എംബസിയിൽ യുഎസ് സൈനികരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിൻമാറിയതിനെ ട്രംപ് വീണ്ടും ന്യായീകരിച്ചു. ഉടമ്പടിമൂലം യാതൊന്നും സംഭവിച്ചിട്ടിലെന്നും അഥവാ ഇനിയെന്തെങ്കിലും സംഭവിച്ചാൽ ഒരുക്കുഴപ്പവുമില്ല എന്നും അദ്ദേഹം പരിഹസിച്ചു.

English summary
America can not break the friendship with France: Donald Trump
topbanner topbanner

More News from this section

Subscribe by Email