Monday March 18th, 2019 - 11:33:pm
topbanner
topbanner

അമേരിക്കയിലെ മേരിലാന്‍ഡില്‍ വെടിവെയ്പ്പ് ; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Aswani
അമേരിക്കയിലെ മേരിലാന്‍ഡില്‍ വെടിവെയ്പ്പ് ; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മേരിലാന്‍ഡ്: അമേരിക്കയിലെ മേരിലാന്‍ഡില്‍ വെടിവെപ്പ്.  മേരിലാന്‍ഡിലുള്ള ഹര്‍ഫോഡ് കൗണ്ടിയില്‍ തോക്കുമായി എത്തിയ അക്രമിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.  ഒരു മരുന്ന് വില്‍പ്പന സെന്ററിലാണ് വെടിവെയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാവിലെ ഒമ്പതരയോടെയാണ് വെടിവെയ്പ്പ് തുടങ്ങിയതെന്ന് ഹര്‍ഫോഡ്കൗണ്ടി ഷെരിഫ് അറിയിച്ചു. പോലിസിന് ലഭിച്ച വിവരങ്ങളില്‍ നിന്ന് ഒരു സ്ത്രീയാണ് അക്രമം നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ അക്രമിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പേര്‍ക്കാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്.

ബാള്‍ട്ടിമൂറിന് 30 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുക്കുകയാണ്.

 

Viral News

English summary
Three people have been killed in firing at Merylland
topbanner

More News from this section

Subscribe by Email