topbanner
Thursday October 19th, 2017 - 7:18:am
topbanner

80 രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാന്‍ ഇനി വിസയുടെ ആവശ്യമില്ല

Anju N C
80 രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാന്‍ ഇനി വിസയുടെ ആവശ്യമില്ല


ദോഹ: ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാന്‍ ഇനി വിസയുടെ ആവശ്യമില്ല. ഇന്ത്യ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുകയോ ഫീ അടയ്ക്കുകയോ വേണ്ടതില്ല. പകരം ഖത്തറിലേക്കുള്ള പ്രവേശന കവാടത്തില്‍ ചുരുങ്ങിയത് ആറു മാസം കാലവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും ഹാജരാക്കിയാല്‍ മതി. 33 രാജ്യങ്ങള്‍ക്ക് 90 ദിവസം വരെ ഖത്തറില്‍ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ലഭിക്കുന്നത്.

ഇന്ത്യയടക്കമുള്ള 47 രാജ്യക്കാര്‍ക്ക് 30 ദിവസം തങ്ങാനും പന്നീട് 30 ദിവസം നീട്ടിക്കിട്ടാവുന്നതുമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് കിട്ടുക.

ഞങ്ങളുടെ സാംസ്‌കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് - ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
80 countries enter quatar with free visa
topbanner topbanner

More News from this section

Subscribe by Email