Monday September 24th, 2018 - 1:15:pm
topbanner

യുഎസില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റി ആക്രമണം ; 8 പേര്‍ കൊല്ലപ്പെട്ടു

suji
യുഎസില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റി ആക്രമണം ; 8 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കിയടയിലേക്ക് വാഹനം ഓടിച്ച് കയറ്റി എട്ടുപേര്‍ കൊല്ലപ്പെട്ടു.15 ഓളം പേര്‍ക്ക് പരിക്കേറ്റു.ഭീകരാക്രമണമാണെന്ന് സംശയമുണ്ട് .വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രാദേശിക സമയം വൈകീട്ട് 3.15നാണ് സംഭവം.വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.വാടകയ്‌ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിള്‍ പാതയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.സൈക്കിളുകള്‍ ഇടിച്ച് തെറിപ്പിച്ച വാന്‍ സ്‌കൂള്‍ ബസിലും ഇടിച്ചു.29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്ന കുടിയേറ്റക്കാരനാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട് .ഇയാളുടെ കൈകളില്‍ രണ്ട് തോക്കുകളും കണ്ടെടുത്തു.എന്നാല്‍ ഇതു കളിതോക്കാണെന്ന് സംശയമുണ്ട് .

 

Read more topics: USA, dead,,terror attack
English summary
8 dead after truck plows into people in us
topbanner

More News from this section

Subscribe by Email