Monday September 24th, 2018 - 6:13:am
topbanner

70 കാരന്‍ 24 കാരിയെ വിവാഹം ചെയ്തു ; സോഷ്യല്‍മീഡിയയ്ക്ക് തീരെ പിടിച്ചില്ല !

suji
70 കാരന്‍ 24 കാരിയെ വിവാഹം ചെയ്തു ; സോഷ്യല്‍മീഡിയയ്ക്ക് തീരെ പിടിച്ചില്ല !

70 കാരന്‍ തന്നേക്കാള്‍ ഇളപ്പമുള്ള 25 കാരിയെ കെട്ടി.സദാചാരവാദികള്‍ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിട്ടു.ആസ്സാം സ്വദേശിയായ രാജേഷ് കുമാര്‍ ഹിമ്തസിംങ്കയാണ് തന്നേക്കാള്‍ 45 വയസ്സ് ഇളവുള്ള യുവതിയെ വിവാഹം കഴിച്ചത് .ആസ്സാമിലെ പ്രമുഖ വ്യവസായികളില്‍ ഒരാളാണ് .ഓട്ടോ മൊബൈല്‍,ആശുപത്രി,തെയില്ല നിര്‍മ്മാണ കമ്പനി എന്നിങ്ങനെ നിരവധി വ്യവസായങ്ങളുടെ ഉടമ.പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.ഒപ്പം വിമര്‍ശന കമന്റുകളും .മരുമകളേക്കാളും ചെറിയ പെണ്‍കുട്ടിയെ രാജേഷ് കുമാര്‍ കല്യാണം കഴിച്ചെന്നതിനെ പരിഹസിച്ചിരിക്കുകയാണ് പലരും.എന്നാല്‍ വളരെ നല്ല മനുഷ്യനായ ഇദ്ദേഹം ഈ തീരുമാനം എന്തുകൊണ്ടെടുത്തെന്ന് അറിയില്ലെന്ന് അടുത്തറിയുന്ന ചിലര്‍ പ്രതികരിച്ചു.

ഭാര്യയുടെ മരണ ശേഷം ഇദ്ദേഹം ഒറ്റപ്പെടുകയായിരുന്നെന്നും ഈ വിവാഹം പുതിയ ജീവിതത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുമെന്നും ചിലര്‍ പ്രതികരിക്കുന്നു.അടുത്ത കാലത്ത് ഹിമതസിംങ്ക ഗ്രൂപ്പിലെ ബിസിനസ് ഓഹരികളെല്ലാം മക്കള്‍ക്കും മരുമക്കള്‍ക്കും കൈമാറിയിരുന്നു.

 

 

 

English summary
70 year married 24 year girl viral in social media
topbanner

More News from this section

Subscribe by Email