Wednesday March 20th, 2019 - 9:11:pm
topbanner
topbanner

വിനോദസഞ്ചാരികളുടെ വസ്ത്രങ്ങള്‍ക്ക് അടിയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയ ആള്‍ പിടിയില്‍; ഹോബിയെന്ന് പ്രതി

suji
വിനോദസഞ്ചാരികളുടെ വസ്ത്രങ്ങള്‍ക്ക് അടിയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയ ആള്‍ പിടിയില്‍; ഹോബിയെന്ന് പ്രതി

ലണ്ടന്‍: പ്രമുഖ ടൂറിസം സ്‌പോട്ടില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതിയെ പോലീസ് പിടികൂടി. ഇത് തന്റെ ഹോബിയാണെന്നാണ് പൊതുസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായിലക്ഷ്യമിട്ട 57കാരന്‍ റിച്ചാര്‍ഡ് സില്‍വര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് രാജകുടുംബം താമസിക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

തന്റെ ബാഗില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ചാണ് സ്ത്രീകളുടെ ചിത്രങ്ങളും, വീഡിയോയും ഇയാള്‍ പകര്‍ത്തിയത്. കുട്ടികളുമായി പോകുന്ന സ്ത്രീകളെ പോലും ഇയാള്‍ വെറുതെവിട്ടില്ലെന്നാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമായത്. പോലീസ് പിടികൂടിയതോടെയാണ് 18 മാസക്കാലമായി കേംബ്രിഡ്ജിലും, ലണ്ടനിലും ഈ പരിപാടി തുടര്‍ന്നുവരികയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

ബാഗില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന തരത്തില്‍ ലെന്‍സ് ഘടിപ്പിച്ചിരുന്നതിനാല്‍ ചുറ്റുമുള്ളവര്‍ ഇയാളുടെ രീതിയില്‍ സംശയിച്ചില്ല. പോലീസ് നിരീക്ഷിക്കുന്നത് അറിയാതെ സില്‍വര്‍ ഈ പരിപാടി തുടര്‍ന്നു. ഇതോടെയാണ് കൈയോടെ പിടികൂടിയത്. വിചാരണ പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിട്ട പ്രതിയുടെ ശിക്ഷ അടുത്ത ആഴ്ച പ്രഖ്യാപിക്കും.

 

Viral News

English summary
57 man is caught taking upskirt pictures of tourists underwear
topbanner

More News from this section

Subscribe by Email