topbanner
Tuesday September 26th, 2017 - 6:09:pm
topbanner

ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഭീകരാക്രമണം: മരണം അഞ്ചായി

Jikku Joseph
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഭീകരാക്രമണം: മരണം അഞ്ചായി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപമുണ്ടായ  ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. വെടിവെപ്പിലടക്കം 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഫ്രഞ്ച്, സൗത്ത് കൊറിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. സ്ത്രീയും പോലീസുകാരനുമടക്കം അഞ്ചു പേരാണ് മരിച്ചത്. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.

പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് മുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിടിച്ച് മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

പാലത്തിലുണ്ടായിരുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥിസംഘം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തെ തൂണിലിടിച്ചാണ് കാര്‍ നിന്നത്. തുടര്‍ന്ന് കത്തിയുമായി കാറില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ചു. ഇയാളെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ കുത്തികൊലപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ സായുധ പോലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റര്‍ അടിപ്പാതയിലെ ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. പാര്‍ലമെന്റ് ചത്വരത്തില്‍ ജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ലണ്ടനിലെ ആക്രമണം. ആക്രമണം നടത്തിയയാള്‍ ഏഷ്യന്‍ വംശജനാണെന്നാണ് വിവരം. സംഭവം ഭീകരാക്രമണമാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീതിപ്പെടുത്തിയ ആക്രമണത്തെ തുടര്‍ന്ന് അധോസഭ സമ്മേളനം ഉച്ചക്കുശേഷം റദ്ദാക്കിയിരുന്നു.

English summary
5 killed in terror attack outside british parliament
topbanner topbanner

More News from this section

Subscribe by Email