Monday September 24th, 2018 - 1:41:am
topbanner

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച്‌ മുട്ടയിടുന്ന 14കാരന്‍ : രണ്ടു വര്‍ഷത്തിനിടെ ഇട്ടത് രണ്ട് ഡസന്‍ മുട്ടകള്‍

NewsDesk
ശാസ്ത്രലോകത്തെ അമ്പരപ്പിച്ച്‌ മുട്ടയിടുന്ന 14കാരന്‍ : രണ്ടു വര്‍ഷത്തിനിടെ ഇട്ടത് രണ്ട് ഡസന്‍ മുട്ടകള്‍

ജക്കാര്‍ത്ത: തികച്ചും അവിശ്വസിനീയമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ജക്കാർത്തയിൽ നടന്നത്. 14 വയസുകാരൻ കോഴിയെ പോലെ മുട്ടയിടുന്നു എന്ന വാദമാണ് ഇന്തോനേഷ്യയിലെ ഡോക്ടർമാരെ ഒരുപോലെ ഞെട്ടിച്ചത്. അക്മല്‍ എന്ന കൗമാരക്കാരനാണ് മുട്ടയിട്ടതായി റിപ്പോര്‍ട്ടുകൾ വരുന്നത്.

തനിക്ക് സവിശേഷമായ കഴിവുണ്ട് എന്ന് അവകാശപ്പെട്ട് ഈ പതിനാലുകാരന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. മനുഷ്യര്‍ക്ക് മുട്ടയിടാനുള്ള കഴിവില്ലയെന്ന് ഡോക്ടര്‍ ബാലനെ ഉപദേശിച്ചപ്പോള്‍ അക്മലിന്റെ പിതാവ് മകന്റെ വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. രണ്ടു വര്‍ഷത്തിനിടെ രണ്ടു ഡസന്‍ മുട്ടയാണ് മകന്‍ ഇട്ടതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഈ വാദത്തെത്തുടര്‍ന്ന് എക്‌സ്‌റേ എടുത്തു നോക്കിയ ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു.

4-year-old boy claims to have laid 20 eggs

കുട്ടിയുടെ മലാശയത്തിനുള്ളില്‍ ഒരു മുട്ടയുള്ളതായി എക്‌സ്‌റേയില്‍ തെളിഞ്ഞു. ആശുപത്രിയില്‍ വച്ച് അക്മല്‍ മുട്ടയിട്ടതായും വാര്‍ത്തയിലുണ്ട്. എന്നാല്‍ ഈ മുട്ട സ്വഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്നതാണ് എന്നു വിശ്വസിക്കാന്‍ ഡോക്ടര്‍മാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കുട്ടി മുട്ട വിഴുങ്ങിയതോ, മലദ്വാരത്തിൽ കയറ്റി വച്ചതോ ആകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. അക്മൽ ഇപ്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read more topics: boy, claims, eggs,
English summary
14-year-old Indonesian boy claims to have laid 20 eggs
topbanner

More News from this section

Subscribe by Email