Saturday September 22nd, 2018 - 9:06:pm
topbanner

റഷ്യയില്‍ ഷോപ്പിങ് മാളില്‍ തീപിടുത്തം; 37 പേര്‍ മരിച്ചു

Jikku Joseph
റഷ്യയില്‍ ഷോപ്പിങ് മാളില്‍ തീപിടുത്തം; 37 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു. സൈബീരിയന്‍ നഗരമായ കെമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. കുട്ടികളടക്കം നിരവധിയാളുകളെ കാണാതായതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും നൂറോളം പേരെ രക്ഷപ്പെടുത്തിയതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മാളിനുള്ളിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററില്‍ അകപ്പെട്ടവരാണ് മരിച്ചവരിലധികവും.


തീപിടിത്തത്തിനിടെ തീയേറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മുകളിലെ നിലകളില്‍ നിന്ന് താഴേക്ക് ചാടി പരിക്കേറ്റവരെയടക്കം പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 37 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.

Read more topics: died, fire, shopping mall, russia
English summary
37 died in fire in shopping mall russia
topbanner

More News from this section

Subscribe by Email