Thursday August 22nd, 2019 - 9:18:pm
topbanner
topbanner

യുഎസില്‍ 30 വര്‍ഷം പഴക്കമുള്ള പള്ളി 1.6 മില്ല്യണ്‍ പൗണ്ടിന് വാങ്ങി ക്ഷേത്രമാക്കി മാറ്റുന്നു

suji
യുഎസില്‍ 30 വര്‍ഷം പഴക്കമുള്ള പള്ളി 1.6 മില്ല്യണ്‍ പൗണ്ടിന് വാങ്ങി ക്ഷേത്രമാക്കി മാറ്റുന്നു

യുഎസ് വിര്‍ജീനിയയിലെ പോര്‍ട്‌സ്മൗത്തില്‍ സ്ഥിതി ചെയ്യുന്ന 30 വര്‍ഷം പഴക്കമുള്ള പള്ളി സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമാക്കി മാറ്റുന്നു. പള്ളിയെ ക്ഷേത്രത്തിന്റെ രൂപത്തിലേക്ക് മാറ്റിയ ശേഷമാകും പ്രതിഷ്ഠാ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ നടത്തുക. യുഎസില്‍ ഹൈന്ദവ ക്ഷേത്രമാക്കുന്ന ആറാമത്തെ പള്ളിയാണ് ഇത്. അഹമ്മദാബാദ് സ്വാമിനാരായണ്‍ ഗാഡി സന്‍സ്താനാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

വിര്‍ജീനിയയ്ക്ക് പുറമെ കാലിഫോര്‍ണിയ, ലൂസിവില്ലെ, പെന്‍സില്‍വാനിയ, ലോസാഞ്ചസ്, ഒഹിയോ എന്നിവിടങ്ങളിലും ഇവര്‍ പള്ളികള്‍ ക്ഷേത്രങ്ങളാക്കി മാറ്റി. യുകെയില്‍ രണ്ട് പള്ളികള്‍ സമാനമായ രീതിയില്‍ വാങ്ങിയിരുന്നു. ലണ്ടനിലും, മാഞ്ചസ്റ്ററിന് സമീപമുള്ള ബോള്‍ട്ടണിലുമാണ് ക്ഷേത്രങ്ങളാക്കിയത്. കാനഡയിലെ ടൊറന്റോയില്‍ 125 വര്‍ഷം പഴക്കമുള്ള പ്രോപ്പര്‍ട്ടിയും ഈ വിഭാഗം വാങ്ങിയിട്ടുണ്ട്.

പള്ളികള്‍ ഒരു ആരാധനാ കേന്ദ്രമായത് കൊണ്ട് വലിയ മാറ്റങ്ങള്‍ വരുത്താതെ ക്ഷേത്രങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് സന്‍സ്താന്‍ മഹന്ത് ഭാഗവത്പ്രിയദാസ് സ്വാമി പറഞ്ഞു. പതിനായിരത്തോളം ഗുജറാത്തികള്‍ താമസിക്കുന്ന സ്ഥലമാണ് വിര്‍ജീനിയ. അഞ്ച് ഏക്കറില്‍ 18000 സ്‌ക്വ.ഫീറ്റ് വരുന്നതാണ് പള്ളി കെട്ടിടം. 150 ഫോര്‍ വീലറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ബൃഹത്തായ പാര്‍ക്കിംഗ് സ്‌പേസുമുണ്ട്.

1.6 മില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് പള്ളി ക്ഷേത്രത്തിനായി വാങ്ങിയത്.

 

 

Read more topics: church, temple, us
English summary
30 year old us church to be converted into temple
topbanner

More News from this section

Subscribe by Email