Wednesday November 14th, 2018 - 11:57:pm
topbanner

ഇവരാണ് യഥാര്‍ത്ഥ ഹീറോസ് ; മൂന്നാം നിലയിലെ ജനാലയ്ക്ക് പുറത്ത് കുടുങ്ങിയ മൂന്നുവയസ്സുകാരിയെ രക്ഷിച്ചു

suji
ഇവരാണ് യഥാര്‍ത്ഥ ഹീറോസ് ; മൂന്നാം നിലയിലെ ജനാലയ്ക്ക് പുറത്ത് കുടുങ്ങിയ മൂന്നുവയസ്സുകാരിയെ രക്ഷിച്ചു

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനാലയ്ക്ക് അപ്പുറം കുടുങ്ങിപ്പോയ പെണ്‍കുട്ടിയ്ക്ക് രക്ഷകരായി രണ്ടുപേര്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ സെപ്തംബര്‍ 7 നാണ് സംഭവം.

രക്ഷപ്പെടുത്തിയ ഒരാള്‍ കൊറിയര്‍ സ്ഥാപന ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്. കെട്ടിടത്തിന് സമീപത്തുകൂടി വാഹനമോടിച്ചു പോകവേയാണ് കുട്ടിയെ ജനാലയ്ക്കു പുറത്ത് കുടുങ്ങിയ നിലയില്‍ കണ്ടത്. മൂന്നുവയസ്സുകാരിയെ രക്ഷപ്പെടുത്താനായി ഇരുവരും കെട്ടിടത്തിന്റെ മുകളിലേക്ക് വേഗം കയറി. വെറും രണ്ടു മിനിറ്റിനുള്ളിലാണ് ഇവര്‍ കെട്ടിടത്തിനു മുകളിലെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉറങ്ങികിടന്നിരുന്ന കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോകുകയായിരുന്നു. ഇതിനിടെ കുട്ടി ഉണരുകയും ജനാലയുടെ കൊളുത്ത് തുറന്ന് പുറത്തെത്തുകയുമായിരുന്നു.

കുട്ടിയെ രക്ഷിച്ച ഹീറോകള്‍ക്ക് നന്ദിയുണ്ട്. കെട്ടിടത്തിന് മുകളില്‍ കയറുന്നത് അവര്‍ക്കും അപകടകരമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോയതിന് അച്ഛന് താക്കീത് കിട്ടി. കുട്ടിയെ രക്ഷപ്പെടുത്തിയവര്‍ക്ക് നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത് .

Read more topics: 3 year child saved, china
English summary
3 year child saved by two from building in china
topbanner

More News from this section

Subscribe by Email